[ssug-malappuram] Re: ഡെബിയന്‍ റിലീസ് പാര്‍ട്ടി

  • From: Pirate Praveen <praveen@xxxxxxxxxxxxxxxx>
  • To: ലജീഷ് <lajish@xxxxxxxxx>
  • Date: Mon, 27 Apr 2015 15:36:58 +0530

On Sunday 26 April 2015 05:41 PM, sooraj kenoth wrote:

അവിടെ നാളെയല്ല പരിപാടി. നാളെ നടക്കില്ല. നിലവില്‍ ബുധനാഴ്ചയോ
വ്യാഴാഴ്ചയോ നടത്താം എന്നാണ് ആലോചിക്കുന്നത്. തീരുമാനം ആയിട്ടില്ല.
കാത്തിരിക്കുന്നു.


ലജീഷ്,

ഈ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍

https://beta.etherpad.org/p/debian_release_post

Press Release For manorama - By Praveen and Sunilkumar
സ്വതന്ത്ര സോഫ്റ്റ്‌വെയർ --- ഡെബിയന്റെ പുതിയ റിലീസ്
മൈക്രോസോഫ്ട്‌ വിൻഡോസിന് ബദലായി ഉപയോഗിക്കുന്ന ലിനക്സ്‌ അടിസ്ഥാനമാക്കിയ
സ്വതന്ത്ര
സോഫ്റ്റ്‌വെയർ ഓപ്പെറേറ്റിംഗ് സിസ്റ്റം ആണ് ഡെബിയൻ. ലാഭേച്ചയില്ലാതെ
പ്രവർത്തിക്കുന്ന
ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരുടെ ശ്രമഫലമായാണ്‌ ഡെബിയൻ
സൗജന്യമായി ഡൗണ്‍ലോഡ് ലഭ്യമാക്കുന്നത് . ഡെബിയന്റെ ഏറ്റവും പുതിയ
പരീക്ഷിച്ചുറപ്പിച്ച
പതിപ്പായ ജെസ്സി 8.0 പുറത്തിറങ്ങുന്നത് ഇന്നാണ് (ഏപ്രിൽ 25, ശനിയാഴ്ച).
ഡെബിയനേയും
സ്വതന്ത്ര സോഫ്റ്റ്‌വെയറിനേയും പൊതുജനങ്ങൾക്ക്‌ പരിചയപ്പെടുത്താനാണ് ഈ അവസരം
ഉപയോഗിക്കുന്നത് .
കാസര്‍കോഡ്, വയനാട്, ഇടുക്കി ജില്ലകളൊഴിച്ച് കേരളത്തിലെ പതിനൊന്നു് ജില്ലകളിലും
ഡെബിയന്‍
റിലീസ് പാര്‍ട്ടികള്‍ നടക്കുന്നുണ്ടു്. ഡെബിയൻ പ്രൊജക്റ്റ്‌ ലീഡർ ആയ നീൽ മക്
ഗവെണ്‍
വീഡിയോ കോണ്‍ഫറൻസ് വഴി ടെക്നോപാർക്കിലെ പരിപാടിയെ അഭിസംബോധന ചെയ്തു
സംസാരിക്കുന്നതായിരിക്കും.
സ്വതന്ത്ര മലയാളം കമ്പ്യുടിംഗ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് , സ്വതന്ത്ര
വിജ്ഞാന
ജനാധിപത്യ സഖ്യം, മറ്റു വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകൾ എന്നിവയുടെ
സംയുക്താഭിമുഖ്യത്തിൽ ആണ് കേരളത്തിലുടനീളം റിലീസ് പാർട്ടികൾ സംഘടിപ്പിക്കുന്നത്
.
കൂടുതൽ വിവരങ്ങൾക്കും ഡെബിയൻ ഡൗണ്‍ലോഡ് ചെയ്യാനും www.debian.org

Few links related to Debian and Release:
https://www.debian.org/
http://en.wikipedia.org/wiki/Debian
https://wiki.debian.org/ReleasePartyJessie (Release party details all
over the world)
https://wiki.debian.org/ReleasePartyJessie#ReleasePartyJessie.2FIndia.2FKerala.India:_Kerala
(Release party details -- Kerala)

ഡെബിയന്‍ റിലീസ് പാര്‍ട്ടിയക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഒരുപ്രസെന്റേഷന്‍ സ്ലൈഡ്
ഇവിടെ ലഭ്യമാണ്.
മലയാളത്തിലുള്ളത്.http://goo.gl/2qVrMe
ഇംഗ്ലിഷിലുള്ളത്.http://goo.gl/G0d5vu
Images
https://poddery.com/uploads/images/scaled_full_951cd33588c19fcaa036.png

Press Release

എന്താണ് ഡെബിയന്‍?
മൈക്സോസോഫ്റ്റ്വിന്‍ഡോസിനു് ബദലായിലാപ്‌‍ടോപ്പുകളിലുംഡെസ്ക്ടോപ്പുകളിലും
സെര്‍വറുകളിലുംഉപയോഗിക്കപ്പെടുന്ന ഒരുസ്വതന്ത്ര ഓപ്പറേറ്റിങ്ങ്സിസ്റ്റമാണ്
ഡെബിയന്‍.ലോകത്താകമാനമുള്ളആയിരക്കണക്കിന്
വരുന്നസന്നദ്ധപ്രവര്‍ത്തകരുടെഇന്റര്‍നെറ്റ്
വഴിയുള്ളകൂട്ടായ ശ്രമത്തിന്റെ ഫലമാണിതു്.സാധ്യമായഏറ്റവും മികച്ച
ഓപറേറ്റിങ്ങ്സിസ്റ്റം
ഉപയോക്താക്കള്‍ക്ക്നല്‍കാനുള്ള ദൃഡനിശ്ചയത്തിന്റെയും,സ്വതന്ത്രസോഫ്റ്റ്‍വെയറിനോടും
(DebianFree
Software Guidelines or DFSG) ഡെബിയന്‍സാമൂഹിക പ്രതിബന്ധത രേഖയോടുമുള്ള(Social
Contract) സന്നദ്ധപ്രവര്‍ത്തകരുടെ
വിട്ടുവീഴ്ചയില്ലാത്തആത്മസമര്‍പ്പണത്തിന്റെയുംപ്രതിഫലനം
ഡെബിയനില്‍ നമുക്കു്കാണാം.
അറിവിന്റെസ്വതന്ത്രമായ ഒഴുക്കിനുതടയിടുന്നതിലൂടെ സമൂഹത്തിനാകെഎല്ലാതരത്തിലും
ഉണ്ടാകേണ്ടുന്നപുരോഗതിയേയാണു തടയുന്നതെന്നുഞങ്ങൾ വിശ്വസിക്കുന്നു.അറിവിന്റെമറ്റൊരു
രൂപമായ
സോഫ്റ്റ്‌വെയറുകളെഏതെങ്കിലും ഒരു ചെറിയ കൂട്ടരുടെമാത്രം കയ്യിലൊതുക്കുകഎന്നതിലൂടെ
സംഭവിക്കുന്നതുംഇതുതന്നെയാണു്. ഇതിനെതിരെയുള്ളപോരാട്ടത്തിനുള്ള
ഉപകരണങ്ങളാണു്ഡെബിയനടക്കമുള്ള
സ്വതന്ത്രസോഫ്റ്റ്‌വെയറുകൾ.വർഗ്ഗ-വർണ്ണ-ജാതി-ലിംഗ-രാഷ്ട്രീയവിശ്വാസങ്ങൾക്കതീതമായിഎല്ലാവർക്കും
ഉപയോഗിക്കാനുംപഠിക്കാനും മാറ്റം വരുത്താനുംപങ്കുവയ്ക്കാനും
ഡെബിയൻഅവസരമൊരുക്കുന്നു.ഒറ്റയ്ക്കോകൂട്ടായോ ഉപയോക്താക്കള്‍ക്കു്സ്വന്തം
ഇഷ്ടത്തിനനുസരിച്ച്മാറ്റം
വരുത്താവുന്നസോഫ്റ്റ്‌വെയറുകളെയാണു്സ്വതന്ത്ര
സോഫ്റ്റ്‌വെയറുകളെന്നു്വിളിക്കുന്നതു്. ഇവപകര്‍ത്താനും
പങ്കുവെയ്ക്കാനുംനിയമപരമായ
അനുമതികളോടെയാണു്ലഭ്യമാക്കുന്നതു്.മൈക്രോസോഫ്റ്റ്വിന്‍ഡോസ്
പോലെയുള്ളസോഫ്റ്റ്‌വെയറുകളുപയോഗിക്കാന്‍വിദേശകമ്പനികളെ ആശ്രയിക്കേണ്ടിവരുമ്പോള്‍
(നിയമംലംഘിച്ച് സൌജന്യമായിപകര്‍ത്തുമ്പോള്‍ പോലും)സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍
നമ്മെസാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍സഹായിക്കുന്നു.
മൈക്രോസോഫ്റ്റ്വിന്‍ഡോസ് പോലെ തന്നെ സാധാരണകമ്പ്യൂട്ടറില്‍
ചെയ്യുന്നകാര്യങ്ങളെല്ലാം
എളുപ്പത്തില്‍ഡെബിയനിലും
ചെയ്യാവുന്നതാണു്.ഡോക്യുമെന്റുകള്‍,പ്രസന്റേഷനുകള്‍,സ്പ്രെഡ്ഷീറ്റുകള്‍തുടങ്ങിയവ
മൈക്രോസോഫ്റ്റ്ഓഫീസിലെ ഫോര്‍മാറ്റുകളില്‍തന്നെ തയ്യാറാക്കാനും കാണാനുംമാറ്റം
വരുത്താനും
ലിബ്രെഓഫീസില്‍ സൌകര്യമുണ്ടു്.ഇന്റര്‍നെറ്റ്ബ്രൗസ് ചെയ്യാന്‍
ഐസ്‌വീസല്‍(ഫയര്‍ഫോക്സിന്റെബ്രാന്‍ഡ്
ഒഴിവാക്കിയ പതിപ്പു്),ക്രോമിയം(ഗൂഗിള്‍ക്രോമിന്റെ സ്വതന്ത്ര
പതിപ്പു്)തുടങ്ങിയവയുംഫേസ്‌ബുക്ക്,
ഗൂഗിള്‍ടോക്ക്, ജാബര്‍എന്നിവ വഴി ചാറ്റ് ചെയ്യുവാന്‍പിഡ്ജിന്‍, ജിറ്റ്സിഎന്നിവയും
ലഭ്യമാണു്.ജിറ്റ്സിയില്‍വോയിസ് വീഡിയോ
ചാറ്റിനുള്ളസംവിധാനവുമുണ്ടു്.ഡെബിയന്‍ഇന്‍സ്റ്റളേഷനും
ഉപയോഗവുംവിവരിക്കുന്ന മലയാളത്തിലുള്ളപുസ്തകം
പണിപ്പുരയിലാണു്.സാങ്കേതികമായപിന്തുണയ്ക്കു്
ഓണ്‍ലൈന്‍വഴിയോ അടുത്തുള്ള സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളെനേരിട്ടോ
സമീപിക്കാവുന്നതാണു്.
മറ്റുംസംരംഭങ്ങളില്‍ നിന്നും ഡെബിയനെവ്യത്യസ്തമാക്കുന്ന കാര്യങ്ങള്‍
ഡെബിയൻപദ്ധതി, ഡെബിയൻഭരണഘടനയും പദ്ധതിയുടെനടത്തിപ്പിനായി
പറഞ്ഞുവച്ചിരിക്കുന്നസാമൂഹികകരാറിനേയുംഅടിസ്ഥാനമാക്കിയാണ് മുൻപോട്ട്പോകുന്നത്.
ഡെബിയൻപദ്ധതി
അങ്ങനെ മറ്റ് പ്രമുഖഗ്നു/ലിനക്സ്വിതരണങ്ങളായ
ഉബുണ്ടു,ഓപ്പൺസൂസെ,മാൻഡ്രിവ,ഫെഡോറ,മിന്റ്എന്നിവയിൽ
നിന്ന് വ്യത്യസ്തമായിഒരു വ്യക്തിയുടേയോ കമ്പനിയുടേയോനിയന്ത്രണത്തിലല്ലാതെ
അതിലെഅംഗങ്ങളുടെ
തുല്ല്യ നിയന്ത്രണത്തില്‍(all members have equal rights)
ജനാധിപത്യപരമായിമുന്നോട്ട്
പോകുന്ന സംരംഭമാണു്.ഓരോ വര്‍ഷവുംഅംഗങ്ങള്‍ വോട്ടെടുപ്പിലൂടെതിരഞ്ഞെടുക്കുന്ന
പ്രൊജക്റ്റ്ലീഡര്‍
ഡെബിയന്റെ മാത്രംപ്രത്യേകതയാണു്. ഓരോഅംഗങ്ങളും അവര്‍ ചെയ്യുന്നകാര്യങ്ങള്‍ സ്വയം
തിരഞ്ഞെടുക്കുകയാണു്(voluntary), പ്രൊജക്റ്റ്ലീഡറുടേയോ
മറ്റാരുടേയുംനിര്‍ദ്ദേശങ്ങള്‍
അനുസരിക്കാന്‍ആരും ബാധ്യസ്തരല്ല.ഏതെങ്കിലുംഅംഗങ്ങള്‍ തമ്മില്‍അഭിപ്രായവ്യത്യാസം
വരുന്നസമയത്തു്
പ്രശ്നം തീര്‍ക്കാനായിഡെബിയന്‍ ടെക്നിക്കല്‍കമ്മറ്റിയെ
സമീപിയ്ക്കാവുന്നതാണു്.ചര്‍ച്ചകളും,വോട്ടെടുപ്പുകളുംഈമെയില്‍ വഴിയും ബഗ്
ട്രാക്കിങ്ങ്സിസ്റ്റം
(ഉപയോക്താക്കള്‍ക്കുംപ്രശ്നനങ്ങളും നിര്‍ദ്ദേശങ്ങളുംഅറിയിക്കാനുള്ള
സംവിധാനം)പോലുള്ളസോഫ്റ്റ്‌വെയറുകള്‍ വഴിയുമാണു്.
ആയിരത്തിലധികംഔദ്യോഗിക അംഗങ്ങളുള്ള ഡെബിയന്‍പ്രൊജക്റ്റില്‍ എട്ടു
പേര്‍ഇന്ത്യയില്‍
നിന്നുമാണു്,രണ്ടു പേര്‍കേരളത്തില്‍ നിന്നും.1993 ല്‍ ഇയാന്‍മര്‍ഡോക്കാണു്
ഡെബിയന്‍പ്രൊജക്റ്റ്
തുടങ്ങിയതു്,ആദ്യപതിപ്പിറങ്ങിയതു് 1996ല്‍.ഇയാന്‍മര്‍ഡോക്ക് (Ian
Murdock)അദ്ദേഹത്തിന്റെകൂട്ടുകാരിയായിരുന്ന ഡെബ്രലിന്‍ (Debra Lynn) എന്നീപേരുകള്‍
ചേര്‍ത്താണു്ഡെബിയന്‍ (Debian) എന്നപേരുണ്ടാക്കിയതു്.ജെസ്സി,വീസി,സിഡ്ഡ്തുടങ്ങി ഓരോ
പതിപ്പിന്റേയുംഓമനപ്പേരുകള്‍ ടോയ് സ്റ്റോറിഎന്ന ഹോളിവുഡ് കാര്‍ട്ടൂണ്‍സിനിമയിലെ
കഥാപാത്രങ്ങളുടെപേരില്‍ നിന്നാണെടുക്കുന്നതു്.
രണ്ട്വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനുശേഷം ഡെബിയന്റ ഏറ്റവും
പുതിയപരീക്ഷിച്ചുറപ്പിച്ച
പതിപ്പായഡെബിയന്‍ 8.0 "ജെസ്സി"പുറത്തിറങ്ങുന്നു.ഈ പതിപ്പിലെആവേശജനകമായ പുതുമകള്‍:

64 ബിറ്റ് ARM, SPARC പ്രോസസ്സറുകള്‍ക്കായുള്ള പിന്തുണ

ലിനക്സ് കേര്‍ണല്‍ 3.16 ശ്രേണി

സ്വതന്ത്ര ഓഫീസ് സോഫ്റ്റ്‍വെയറായ ലിബ്രേ ഓഫീസ് 4.3 പതിപ്പ്

ടച്ച്, ആംഗ്യ ഭാഷ (gestures), ഉയര്‍ന്ന വ്യക്തതയുള്ള സ്ക്രീനുകള്‍ക്കുള്ള
പിന്തുണയോട് കുടിയുള്ള ഗ്നോം 3.14 പണിയിടം.

ഫയര്‍ഫോക്സ് ബ്രൌസറിന്റെ ബ്രാന്‍ഡ് ഒഴിവാക്കിയ ഐസ്‌വീസല്‍ 31.6
(Enterprise
Stable Release).

വിഎല്‍സി മീഡിയ പ്ലെയര്‍ 2.2

ഇതുകൂടാതെപഴയ പതിപ്പിലുണ്ടായിരുന്നഎല്ലാ
സോഫ്റ്റ്‌വെയറുകളുംപുതുക്കിയിട്ടുമുണ്ടു്.മലയാളംഎഴുതാനും
വായിക്കാനുമുള്ളഫോണ്ടുകള്‍, മംഗ്ലീഷിലുംഇന്‍സ്ക്രിപ്റ്റ് പോലുള്ളമലയാളം
കീബോര്‍ഡുപയോഗിച്ചുംമലയാളം ടൈപ്പ് ചെയ്യാവുന്നഐബസ് (ibus) എന്നിവയുംഈ പതിപ്പില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടു്.നിലവിലെസോഫ്റ്റ്‌വെയറുകളുടെ പുതിയപതിപ്പുകള്‍
ബാക്ക്പോര്‍ട്ട്സ്വഴി
ലഭ്യമാകുന്നതായിരിക്കും.സുരക്ഷാപ്രശ്നങ്ങള്‍ കണ്ടെത്തുമ്പോൾതന്നെ അവയുടെ
പരിഹാരങ്ങളുംലഭ്യമാകുന്നതായിരിക്കും.
ഡെബിയന്റെപുതിയ പതിപ്പു് പരിചയപ്പെടുത്തുന്നതോടൊപ്പംസ്വതന്ത്ര
സോഫ്റ്റ്‌വെയറിന്റെപ്രാധാന്യവും
കൂടുതല്‍ആളുകളിലെത്തിക്കാന്‍കേരളത്തിലുടനീളം പല സംഘടനകളുടേയുംപങ്കാളിത്തത്തോടെ
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍റിലീസ്
പാര്‍ട്ടികള്‍സംഘടിപ്പിക്കുന്നുണ്ടു്.സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങ്(SMC), കേരളശാസ്ത്ര സാഹിത്യ പരിഷത്ത്(KSSP), സ്വതന്ത്രവിജ്ഞാന
ജനാധിപത്യ
സഖ്യം(DAKF), വിവിധസ്വതന്ത്ര സോഫ്റ്റ്‌വെയര്‍യൂസര്‍ ഗ്രൂപ്പുകള്‍ എന്നിവഈ
പരിപാടികളുടെ ഭാഗമാണു്.

ഡെബിയന്‍ പ്രൊജക്റ്റിനെപ്പറ്റി കൂടുതലറിയാനും ഇന്‍സ്റ്റോള്‍
ചെയ്യാവുന്ന സിഡി/ഡിവിഡി/യുഎസ്‌ബി ഇമേജ് ഫയലുകള്‍ ഡൌണ്‍ലോഡ്
ചെയ്യാനും
debian.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

കേരളത്തിലെ റിലീസ് പാര്‍ട്ടികളുടെ വിശദവിവരങ്ങളോടൊപ്പം ലോകം
മുഴുവനും നടക്കുന്ന പാര്‍ട്ടികളുടെ വിവരങ്ങള്‍
http://wiki.debian.org/ReleasePartyJessie എന്ന വെബ്‌ താളില്‍ ലഭ്യമാണു്

db.debian.org എന്ന വിലാസത്തില്‍ എല്ലാ ഔദ്യോഗിക
ഡെബിയന്‍ അംഗങ്ങളുടേയും പട്ടിക കാണാം

കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളുടെ പട്ടിക
http://fosscommunity.in/index.php?title=Category:Communities_in_Kerala
എന്ന താളില്‍ ലഭ്യമാണു്.

കൂടുതല്‍വിവരങ്ങള്‍ക്കു് വിളിക്കാന്‍
1.പ്രവീൺ -8943 28 1290
2.സൂരജ് -999 555 1549

English translation of the #Debian #Jessie release story covered by
Malayalam daily Mathrubhumi

'Jessie' is releasing; with celebrations...
An alternative to Microsoft's Windows Operating System for Laptops,
Desktops and Servers, Debian is releasing its new version this Saturday.
As usual the release is named after a character from Hollywood cartoon
movie 'Toy Story'.
When celebrations across the world marks the new release, two places in
the capital is also getting ready for the launch party. The Debian party
is happening at DBG's Floor of Madness at #Tejaswini in #Technopark.
Free Softwares like Debian are tools to resist the efforts to stop free
flow of knowledge. Anyone can use, learn, improve and share debian.
Softwares that allow modifications by individuals or collectives are
called Free Software. They come with legal permissions to modify and share.
Things you do on a #Windows installed machine can be done in debian as
well. A book in Malayalam detailing installation and use of debian will
be made available soon. Technical support can be sought from Free
Software communities online or locally. Out of more than a thousand
members of the debian project, eight are from India. And two are from
Kerala. First release of debian, which was started by ian Murdock in
1993, happened in 1996. Every release is named after characters from
'Toy Story'.
Debian 8.0 Jessie is releasing after two years of hard work. Support for
64 bit ARM and SPARC processors; linux kernel 3.16 series; Libre Office
4.3; touch, gesture and high definition display supported gnome 3.14;
VLC Media Player 2.2 are some of the new features of Jessie. All the
software in the old release has been updated as well.
Arun and Anish will introduce Debian at the Floor of Madness program in
Technopark. After than a discussion on Net Neutrality will be lead by
Digital Brand Group Managing Director, Deepu. With cake cutting
celebrations, Debian will be installed on demand.
There will be a key signing party as well. Debian Project Leader Neil
McGovern will address the party over Firefox Hello from England. At
Elanagom Gardens program, introduction to Debian and Install Fest will
happen. Along with launch parties all over the world, many places in
Kerala including Kochi will join the celebrations.

https://poddery.com/posts/1762185


Attachment: signature.asc
Description: OpenPGP digital signature

Other related posts: