[ssug-malappuram] Freeing the Mind : Free Software and the Death of Proprietary Culture by Eben Moglen

  • From: "Praveen A" <pravi.a@xxxxxxxxx>
  • To: ksspexchange@xxxxxxxxxxxxxxxx, "Palakkad Libre software Users Society (+PLUS)" <plus-discuss@xxxxxxxxxxxxxxxxx>, "Malappuram SSUG" <ssug-malappuram@xxxxxxxxxxxxx>
  • Date: Wed, 9 May 2007 16:08:54 +0530

നമസ്കാരം,

നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്ത സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പലപ്പോഴും
പറയാന്‍ മറക്കുന്ന സത്യങ്ങള്‍.

http://moglen.law.columbia.edu/publications/maine-speech.html

ഇതിലെ പ്രധാനപ്പെട്ടതെന്ന് എനിയ്ക്ക് തോന്നിയ ചില ഭാഗങ്ങള്‍ ഇവിടെ
പകര്‍ത്തിയിരിയ്ക്കുന്നു. (തര്‍ജമയിലെ പിഴവുകള്‍ എന്റേതാണ്). ഈ ലേഖനം
ഇത്തിരി കട്ടി കൂടിയതാണ് (കട്ടി കൂടിയ വളരെയധികം
പദങ്ങളുപയോഗിച്ചിരിയ്ക്കുന്നു), പതിയെ സമയമെടുത്ത് വായിച്ചാല്‍
മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.തര്‍ജമ ചെയ്യാനും ഇത്തിരി പാടായിരുന്നു.
ഇത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കും സഹായിയ്ക്കാം.

<http://fci.wikia.com/wiki/മലയാളം/ലേഖനങ്ങള്‍/എബന്‍;
മോഗ്ലന്‍/മനസ്സിനെ_സ്വതന്ത്രമാക്കുന്നു>


"Information was turned into physical artifacts that it cost money to
make, move and sell.
നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൌതിക
വസ്തുക്കളാക്കി വിവരത്തെ മാറ്റി.

Accordingly, an economy of information distribution arose, which
required payment streams to recoup the cost of making, moving and
selling physical artifacts containing information.
ഇതിനൊപ്പം തന്നെ വിവരം ഉള്‍ക്കൊള്ളുന്ന ഭൌതിക വസ്തുക്കളുടെ
നിര്‍മ്മാണത്തിന്റേയും കൊണ്ടു നടക്കലിന്റേയും വില്‍ക്കലിന്റേയും
ചിലവിനായി വിവര വിതരണത്തിന്റെ സാമ്പത്തിക സ്ഥിതി ഉടലെടുത്തു.

That process came to center around the creation of property
rights--through a logic of the raising of streams of payment to recoup
the costs of production familiar to everybody--in every branch of
Western economic thought.
ആ പ്രക്രിയ സ്വത്തവകാശങ്ങളുടെ സൃഷ്ടിയ്ക്ക് -- പടിഞ്ഞാറന്‍ സാമ്പത്തിക
ചിന്തയുടെ എല്ലാ കൈവഴികളിലും - എല്ലാവര്‍ക്കും അറിയാമായിരുന്ന നിര്‍മ്മാണ
ചിലവിനെ വഹിയ്ക്കുന്നതിനായുള്ള പണം ഉണ്ടാക്കുന്നതിന് -  ചുറ്റും വന്നു.

The morality of that process, however, depended on the fact that there
was no alternative.
ആ പ്രക്രിയയുടെ സാധൂകരണം ഇതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതിനെ
ആശ്രയിച്ചായിരുന്നു.

Because this form of distribution inevitably resulted in the exclusion
of some people from information.
കാരണം വികരണത്തിന്റെ ഈ രൂപം ഒഴുവാക്കാനാവാത്ത വിധത്തില്‍ വിവരത്തില്‍
നിന്നും ചില ആളുകളെ ഒഴിവാക്കുന്നതില്‍ കലാശിച്ചു.

Societies, as their wealth increased, tended to attempt to offset that
exclusionary effect--the undesired, exclusionary effect--of property
rights in information production by socialized measures to ensure
access: the public library, the public university, and so on.
സമൂഹങ്ങള്‍ അവരുടെ സമ്പത്ത് വര്‍ദ്ധിച്ചതിനനുസരിച്ച്, വിവര
നിര്‍മ്മാണത്തിലെ സ്വത്തവകാശങ്ങളുടെ ഈ ഒഴിവാക്കപ്പെടുന്ന അവസ്ഥയെ --
ആഗ്രഹിയ്ക്കാത്ത ഒഴിവാക്കപ്പെടുന്ന അവസ്ഥയെ -- സമീപനം ഉറപ്പാക്കാനായി
സാമൂഹികവത്കരിച്ച നടപചികളിലൂടെ കുറയ്ക്കാന്‍ ശ്രമിച്ചു.

Thus, by the middle of the twentieth century it had become the dogma
of the West that information costs money to make move and sell, that
information costs must be recouped by exclusionary property rights
(``you may not have this information unless you pay for it'') and that
the harshness of coercive distribution of information goods could be
ameliorated in the familiar way--by semi-socialized institutions that
offset the distributive unfairness of coercive models of information
production and distribution.
അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടു കൂടി വിവരം
നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുമെന്നും
വിവര ചിലവുകള്‍ ഒഴിവാക്കലുണ്ടാക്കുന്ന സ്വത്തവകാശങ്ങള്‍ വഴി തിരിച്ചു
പിടിയ്ക്കേണ്ടതാണെന്നും ("നിങ്ങള്‍ പണം മുടക്കിയില്ലെങ്കില്‍
നിങ്ങള്‍ക്ക് ഈ വിവരം കിട്ടില്ല") വിവര വസ്തുക്കളുടെ പരുക്കനായ
വിതരണത്തിന്റെ കാഠിന്യം -- വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും
മാതൃകകളുടെ വിതരണ അനീതി പാതി-സാമൂഹികവത്കരിച്ച സ്ഥാപനങ്ങളെന്ന --
പരിചിതമായ വഴിയിലൂടെ  കുറയ്ക്കാം എന്നുമുള്ള വിശ്വാസം  പടിഞ്ഞാറ്
രൂഢമൂലമായി.

That, in a nutshell, is how to we got to the point at which things
threatened to become terrible, because the advance of technology
removed the barrier to universal access.
ചുരുക്കി പറഞ്ഞാല്‍ അങ്ങനെയാണ് സാങ്കേതിക വിദ്യയുടെ വികാസം
എല്ലാവര്‍ക്കും സമീപിയ്ക്കാനുള്ള തടസ്സം നീക്കിയപ്പോള്‍ കാര്യങ്ങള്‍
ഭീകരമാകും വിധം ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തിലേയ്ക്കെതേതിയത്.

But our minds did not change with respect to the paradigms of
information production and distribution.
പക്ഷേ വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും രീതികളെപ്പറ്റി
നമ്മുടെ മനസ്സുകള്‍ മാത്രം മാറിയില്ല"

വരുന്ന ഒരു മാസത്തോളം എബന്‍ മോഗ്ലന്‍ ഇന്ത്യയിലുണ്ടാകും. ചെന്നൈയിലും
മറ്റ് പലയിടത്തും സംസാരിയ്ക്കുന്നുണ്ട്. അവസരം കിട്ടിയാല്‍ പോകുക.

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Other related posts:

  • » [ssug-malappuram] Freeing the Mind : Free Software and the Death of Proprietary Culture by Eben Moglen