[School-GNU-Linux] {friendsOfKSSP - Announcement} മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം പുതുക്കലുകൾ

  • From: I.P.Murali|ഐ.പി.മുരളി <ipmurali@xxxxxxxxx>
  • To: Friends of KSSP Announcement <friendsofksspuae@xxxxxxxxxxxxxxxx>
  • Date: Thu, 27 Jan 2011 06:55:57 -0800 (PST)

സുഹൃത്തുക്കളേ,

ഒരു സന്തോഷ വാര്‍ത്ത നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. മലയാളം
വിക്കിപീഡിയയില്‍
10 ലക്ഷം പുതുക്കലുകള്‍ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി
22-നായിരുന്നു 10 ലക്ഷം തിരുത്തലുകള്‍ തികഞ്ഞത്. ഈ കടമ്പ കടക്കുന്ന
അമ്പത്തി
ഒന്നാമത്തെ വിക്കിപീഡിയയാണ് മലയാളം. ഈ കടമ്പ കടന്ന ഏക ഇന്ത്യന്‍
വിക്കിപീഡിയയും മലയാളമാണ്.

ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ,
കാമ്പുള്ള ലേഖനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ
പ്രവര്‍ത്തിക്കുന്നതിന്റെ
ഫലമായാണ് ഏറ്റവും കൂടുതല്‍ ഡെപ്ത് ഉള്ള ഇന്ത്യന്‍ വിക്കിപീഡിയയും ഏറ്റവും
കൂടുതല്‍
തിരുത്തലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കിപീഡിയയും മലയാളമായത്. ഈ സ്ഥാനം
എന്നെന്നും
നിലനിര്‍ത്തിപ്പോരാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.

മറ്റു പ്രധാന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയിലെ  തിരുത്തലുകളുടെ എണ്ണം
കാണുക.

  *ഭാഷ * *                   തിരുത്തലുകളുടെ എണ്ണം*  മലയാളം  1002375
 ബംഗാളി
922606  ഹിന്ദി   913612  തമിഴ്   688891  മറാത്തി  665774  തെലുഗ്
578760
ഉര്‍ദു  376948  കന്നഡ  186771  ഗുജറാത്തി 133134  സംസ്കൃതം 101517
[1]

ഈ നേട്ടത്തില്‍ പങ്കാളിയായ എല്ലാവര്‍ക്കും നന്ദി.

*അവലംബം*
1.http://meta.wikimedia.org/wiki/List_of_Wikipedias

-- 
kssp site               : http://kssp.in
blogging site          : http://friendsofkssp.blogspot.com
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Science for Social Revolution | ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശാസ്ത്രം അദ്ധ്വാനം - അദ്ധ്വാനം സമ്പത്ത് - സമ്പത്ത് ജനനന്മക്ക് - ശാസ്ത്രം 
ജനനന്മക്ക്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
To unsubscribe from this group, send email to
friendsofksspuae+unsubscribe@xxxxxxxxxxxxxxxx
For more options, visit this group at
http://groups.google.com/group/friendsofksspuae?hl=en?hl=en

Other related posts:

  • » [School-GNU-Linux] {friendsOfKSSP - Announcement} മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം പുതുക്കലുകൾ - I.P.Murali|ഐ.പി.മുരളി