[insight_parents] initiating , continuing and shifting tasks by asd children

  • From: sangeetha john <sangeetha.s.john75@xxxxxxxxx>
  • To: insight_parents <insight_parents@xxxxxxxxxxxxx>
  • Date: Wed, 5 Oct 2016 14:06:09 +0530

പല asd കുട്ടികളും തങ്ങൾ ചെയ്യേണ്ടതായിട്ടുള്ള task കൾ self initiate
ചെയ്യാനും അതിൽ attention sustain  ചെയ്യാനും ബുദ്ധിമുട്ടുന്നു.
ശ്രദ്ധകേന്ദ്രീകരിച്ചു task ലെ എല്ലാ step കളും  ഓരോന്നായി ചെയ്യാൻ അവർക്കു
സാധിക്കുന്നില്ല . ഇതിനെ motivation ഇല്ലായ്മ ,കഴിവില്ലായ്മ , മടി ,എന്നൊക്കെ
വ്യാഖ്യാനിക്കുന്നതിനു മുൻപ് ഇവ എത്രമാത്രം exciting /interesting  ആണെന്ന്
നോക്കുക .
എന്നാൽ   താല്പര്യമുള്ള task കൾ  ഇവർ നല്ലപോലെ ചെയ്യുന്നു.
ഇത് executive  functioning  skills  കുറവായതിനാലാണ്.  ഒരു task ൽ  നിന്ന്
മറ്റൊരു task ലേക്ക് shift ചെയ്യുന്നതും ചില കുട്ടികൾക്ക്  ബുദ്ധിമുട്ടാണ് .

ഈ പ്രശ്‍നം പരിഹരിക്കാൻ ചില മാർഗ്ഗങ്ങൾ നോക്കാം .
1 .Visual  Schedules /task  list  ഏന്നിവ *കുട്ടിയുടെ പങ്കാളിത്തത്തോടെ*
തയ്യാറാക്കുക .കുട്ടി ചെയ്യേണ്ട കാര്യങ്ങളുടെ list ഉണ്ടാക്കി ,അവയെപ്പറ്റി
കുട്ടിയോട്  സംസാരിക്കുക.കുട്ടിക്ക് ഇഷ്ടമുള്ള കാര്യങ്ങളും   list ഇൽ
 ഉൾപ്പെടുത്തുക . ചെയ്യേണ്ട  taskകളെ  പറ്റി  കുട്ടിക്ക്  ധാരണ
ഉണ്ടാകുന്നു. ചെയ്തു തീർന്ന  task  കുട്ടി   tick  ചെയ്യുക. ആവശ്യമെങ്കിൽ ഓരോ
task ൻറെ യും steps  കുട്ടിക്ക് നൽകുക
2 താല്പര്യമുള്ള  activity യിൽ നിന്ന് വലിയ താല്പര്യമില്ലാത്ത
activityയിലേക്ക് shift  ചെയ്യാൻ ചില കുട്ടികൾക്ക് ബുദ്ധിമുട്ടാണ്. ഇവർക്കു
മുൻകൂട്ടി അറിയിപ്പ് നൽകുക."10 minute   TV കണ്ടോളു .അത് കഴിഞ്ഞു  book
 വായിക്കണം ." 7 minute കഴിഞ്ഞു രണ്ടാമത്തെ അറിയിപ്പ്  ."3  minute  കൂടി  TV
കണ്ടോളു .അത് കഴിഞ്ഞു  book  വായിക്കണം ." 3  minute കഴിഞ്ഞു  " TV  കാണാനുള്ള
സമയം കഴിഞ്ഞു ." കുട്ടി സ്വയം  TVയുടെ മുന്നിൽ നിന്ന് എണീറ്റ് വന്നാൽ
 അഭിനന്ദിക്കുക . ഇല്ലെങ്കിൽ  TV off  ചെയ്തു വരാൻ കുട്ടിയെ സഹായിക്കുക .
കുട്ടിയോട് തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കരുത്..(*do  not  nag )*. only
 firm instructions .
3 .ഒരു task  ആരംഭിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയെ instructions
/pictures/gestures   ഇവ  ആവശ്യാനുസരണം ഉപയോഗിച്ച്  സഹായിക്കുക . do  not  nag.
4 .ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയെ അടുത്ത step  എന്ത്
എന്ന് പറഞ്ഞു/ കാണിച്ചു കൊടുത്തു  task  complete  ചെയ്യാൻ സഹായിക്കുക.
ക്രമേണ  prompt കൾ  കുറച്ചു കൊണ്ടുവരിക.

ഈ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ സാധിച്ചില്ലെങ്കിലും schedules ,lists
 എന്നിവയുടെ സഹായത്തോടെ മറികടക്കാം.

Get me started, but let me finish!- this  should  be   the child's goal.

1.Do *FOR* the child- പുതിയ കാര്യങ്ങൾ ചെയ്യാൻ കുട്ടിയെ പരമാവധി സഹായിക്കുക.
2. Do* WITH *the child- കുട്ടിക്ക്  പരിമിതമായ സഹായങ്ങൾ മാത്രം നൽകുക.
3. *DIY-* do it yourself-  കുട്ടി സ്വയം ചെയ്യുന്നു.

*adapted from different websites*

Other related posts:

  • » [insight_parents] initiating , continuing and shifting tasks by asd children - sangeetha john