[fsug-calicut] സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം - വളണ്ടിയര്‍മാരാവാന്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ക്

  • From: Hrishi <hrishi.kb@xxxxxxxxx>
  • To: ilug-tvm <ilug-tvm@xxxxxxxxxxxxxxxx>, "This List discusses GNU/Linux & GNU, GPL Software" <mailinglist@xxxxxxxxxxxxxxx>, fsug-idk <fsug-idk@xxxxxxxxxxxxxxxx>, fsug-calicut@xxxxxxxxxxxxx, allforabacus@xxxxxxxxxxxxxxxx, mes-fsug@xxxxxxxxxxxxxxxx
  • Date: Thu, 26 Sep 2013 19:50:13 +0530

പ്രിയപ്പെട്ടവരെ,

 സ്വതന്ത്രമലയാളം  കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം  എന്ന പരിപാടി
ഒക്ടോബര്‍  14,15 തിയ്യതികളില്‍   തൃശ്ശൂര്‍  സാഹിത്യ അക്കാദമി ഹാളില്‍ വെച്ച്
ആഘോഷിക്കുന്ന വിവരം  എല്ലാവര്‍ക്കും  അറിവുള്ളതാണല്ലോ..  അന്നേ ദിവസം
 നടക്കുന്ന വിവിധ പരിപാടികളിലേക്കും  , എക്സിബിഷനിലേക്കും  വളണ്ടിയര്‍മാരെ
ആവശ്യമുണ്ട്.  പരിപാടിയുടെ നടത്തിപ്പിന്റെ ഭാഗമാവാനും, മലയാളം
 കമ്പ്യൂട്ടിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച്
മറ്റുള്ളവരിലേക്കെത്തിക്കാനും താല്പര്യമുള്ള എല്ലാവരെയും  വളണ്ടിയര്‍മാരാവാന്‍
ക്ഷണിക്കുന്നു.  താല്പര്യമുള്ളവര്‍  ദയവായി
http://12.smc.org.in/volunteer.html  എന്ന പേജിലെ ഫോം  പൂരിപ്പിക്കുക.

ആവശ്യത്തിനു് ആള്‍ക്കാര്‍  വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പിനു്
തയാറാവുകയാണെങ്കില്‍ ഒക്ടോബര്‍  5 - 6 തിയ്യതികളില്‍ ഒരു വളണ്ടിയര്‍
ഓറിയന്റേഷന്‍ ക്യാമ്പു നടത്തുകയും. അതില്‍ വെച്ച്  പരിപാടി നടത്തിപ്പിനെ
കൂറിച്ച് വളണ്ടിയര്‍മാരുമായി ചര്‍ച്ച ചെയ്യുക , എക്സിബിഷന്റെ കാര്യങ്ങള്‍
തീരുമാനിക്കുക. എക്സിബിഷന്‍ വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍
പറഞ്ഞുകൊടുക്കുക. പറ്റിയാല്‍ ഒരു ഹാക്കത്തോണ്‍ നടത്തുക എന്നിവയൊക്കെയാണ്
 ആലോചിക്കുന്നത്.
ഈ വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പില്‍ താങ്കള്‍ പങ്കെടുക്കാന്‍
തയാറാണെങ്കില്‍  ഫോം  ഫില്‍ ചെയ്യുന്ന സമയത്ത് അതു സൂചിപ്പിക്കുക. താല്പര്യം
 പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് നമുക്ക് പരിപാടി പ്ലാന്‍
ചെയ്യാവുന്നതാണ്.


കൂടുതല്‍ പേരിലേക്ക്  ഈ വാര്‍ത്ത എത്തിക്കുമല്ലോ ( ഇമെയില്‍ , ഡയസ്പോറ ,
ഫേസ്ബുക്ക് , G+  . ട്വിറ്റര്‍ . നേരിട്ട് , എന്നിവ വഴി )


Cross-Posting to reach more people , apologies ..

-- 
---
Regards,
Hrishi | Stultus
http://stultus.in

Other related posts:

  • » [fsug-calicut] സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം - വളണ്ടിയര്‍മാരാവാന്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ക് - Hrishi