[fsug-calicut] GNU/Linux install fest calicut

  • From: "Peacerebel" <dmarc-noreply@xxxxxxxxxxxxx> (Redacted sender "peacerebel" for DMARC)
  • To: fsug-calicut@xxxxxxxxxxxxx
  • Date: Tue, 13 Jun 2017 06:23:40 -0400

ഫ്രീ സോഫ്റ്റ്‌വെയർ യൂസർ ഗ്രൂപ്പ് കാലിക്കറ്റിന്റെയും വെസ്റ്റ് ഹിൽ പോളിടെക്നിക് 
കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 18, 
2017ന് കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്നിക് കോളേജിൽ വച്ച് ഗ്നു/ലിനക്സ് 
ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം 
സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 
മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ ആക്രമിച്ച വാണക്രൈ വൈറസിന്റെ പശ്ചാത്തലത്തിൽ, 
കൂടുതൽ സുരക്ഷിതമായ ഗ്നു/ലിനക്സ് പരിചയപ്പെടാനു് ഇതൊരവസരമാണു്. 
പങ്കെടുക്കുന്നവർക്ക് പെൻ ഡ്രൈവ്, ഡിവിഡി മുതലായവയിൽ വിവിധ ലിനാക്സ് ഒഎസുകളൂടെ 
പകർപ്പ് എടുക്കാവുന്നതാണ്. ലാപ്‌ടോപ്പ് കൊണ്ടുവരുന്നവർക്ക് സൗജന്യമായി ലിനക്സ് 
ഇൻസ്റ്റാൾ ചെയ്തുകൊടുക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ ലിങ്ക് 
സന്ദർശിക്കുക https://www.loomio.org/p/70gbXS8d/gnu-linux-install-fest-calicut ;> 
(share it widely)

Other related posts: