[fsug-calicut] വിക്കിസംഗമോത്സവം - 2013

  • From: manoj k <manojkmohanme03107@xxxxxxxxx>
  • To: Discussion list of Swathanthra Malayalam Computing <discuss@xxxxxxxxxxxxxxxx>, Vidya FOSS Club <vidya-foss-club@xxxxxxxxxxxxxxxx>, fosscell-gectcr@xxxxxxxxxxxxxxxx, fsug-tvm <ilug-tvm@xxxxxxxxxxxxxxxx>, fsug-calicut@xxxxxxxxxxxxx, DAKF Ekm <dakf@xxxxxxxxxxxxxxxx>, free-intelligence@xxxxxxxxxxxxxxxx, mes-fsug@xxxxxxxxxxxxxxxx, allforabacus@xxxxxxxxxxxxxxxx, plus-discuss@xxxxxxxxxxxxxxxxx, ssug-kollam@xxxxxxxxxxxxx, kssp-scienceforrevolution@xxxxxxxxxxxxxxxx, Wikimalayalam <mlwikilibrarians@xxxxxxxxxxxxxxxx>, kannan shanmugam <fotographerkannan@xxxxxxxxx>, "Adv.T.K Sujith Alappuzha" <tksujith@xxxxxxxxx>, Viswa Prabha <viswaprabha@xxxxxxxxx>, "This List discusses GNU/Linux & GNU, GPL Software" <mailinglist@xxxxxxxxxxxxxxx>
  • Date: Tue, 5 Nov 2013 14:03:11 +0530

പ്രിയ സുഹൃത്തേ,

മലയാളംവിക്കിപീഡിയയുടെ ഈ വര്‍ഷത്തെ
വിക്കിസംഗമോത്സവം<https://ml.wikipedia.org/wiki/WP:WS2013> ഡിസം.
21, 22 , 23 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുകയാണ്.

ലോകത്തെ ഏറ്റവും വിപുലമായതും ഇന്റർനെറ്റിലൂടെ ഏവർക്കും സൗജന്യമായും
സ്വതന്ത്രമായും ഉപയോഗിക്കാവുന്നതുമായ സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ
താങ്കള്‍ക്ക് പരിചിതമായിരിക്കുമല്ലോ. അതിന്റെ മലയാളം പതിപ്പിലും
സഹോദരസംരംഭങ്ങളായ വിക്കി നിഘണ്ടു, വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ
തുടങ്ങിയവയിലുമുള്ള സന്നദ്ധപ്രവർത്തകരുടെയും വിക്കിമീഡിയ പദ്ധതികളില്‍
താൽ‌പ്പര്യമുള്ള ഏവരുടെയും വാര്‍ഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം.

സമ്പൂര്‍ണ്ണവും ഉന്നതനിലവാരം പുലര്‍ത്തുന്നതുമായ മലയാള സർവ്വവിജ്ഞാനകോശം എന്ന
നിലയിലേക്കു് എത്തിപ്പെടാൻ ഈ സംരംഭം ഇനിയും വികസിക്കേണ്ടതുണ്ടു്. കൂട്ടായ
തിരുത്തലിലൂടെ വളരുന്ന ഈ സംരംഭത്തിൽ കൂടുതൽ ഗവേഷകരും വിദഗ്ദ്ധരും പൊതുജനങ്ങളും
വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ നിർമ്മിക്കുകയും
പുഷ്ടിപ്പെടുത്തുകയും അവയുടെ ലഭ്യതയെക്കുറിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കുകയും
ചെയ്യേണ്ടതുണ്ടു്.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രവർത്തകർ
അതിഥികളായി എത്തുന്നു എന്നത് ഈ വര്‍ഷത്തെ സംഗമോത്സവത്തിന്റെ പ്രത്യേകതയാണ്.
മലയാള ഭാഷയെയും തണ്ണീര്‍ത്തടങ്ങളെയും ജലപരിസ്ഥിതിയെയും ദേശീയ വിഷയങ്ങളെയും
ആലപ്പുഴയെയും കേന്ദ്രീകരിച്ച് മലയാളത്തിലും ഇതരഭാഷകളിലും വിക്കിപീഡിയ ലേഖനങ്ങൾ
ഇതിന്റെ ഭാഗമായി സമ്പുഷ്ടമാക്കും. ഇതിനായി വിക്കിസംഗമോത്സവ
തിരുത്തല്‍യജ്ഞ<http://ml.wikipedia.org/wiki/WP:WS2013TY>ം
എന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്. കൂടാതെ,  വിക്കിപീഡിയയെ കൂടുതൽ ആളുകൾക്കു
പരിചയപ്പെടുത്തുന്നതിനുവേണ്ടി “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”,
“ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”,
“തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും‘ ‘വിക്കി ജലയാത്ര” എന്നീ
പരിപാടികളും ഉത്സവത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുന്നുണ്ടു്.

ഡിസംബര്‍ 21 നു് വിക്കിവിദ്യാർത്ഥി സംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കുള്ള
ശിൽ‌പ്പശാല, “മലയാളഭാഷയും വിക്കിപീഡിയയും - പരസ്പരസംഭാവനകൾ” എന്ന വിഷയത്തിൽ
പ്രമുഖർ പങ്കെടുക്കുന്ന സെമിനാർ എന്നിവയാണു് ആസൂത്രണം ചെയ്തിരിക്കുന്നതു്.
22നു് രാവിലെ മുതൽ പ്രധാന സമ്മേളനം, വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ,
“വിക്കി ഹാക്കത്തോൺ“ തുടങ്ങിയവയും 23-നു് പരിസ്ഥിതിവിദഗ്ദരെ ഉൾപ്പെടുത്തിയുള്ള
പഠനപരിപാടിയായ “വിക്കി ജലയാത്ര“, ആലപ്പുഴയിലെ ജലാശയങ്ങളുടേയും മറ്റും QR
കോഡിങ്ങ്, ‘ഫോട്ടോവോക്ക്” തുടങ്ങിയവയും നടത്തുവാൻ ഉദ്ദേശിച്ചിട്ടുണ്ടു്.

വിക്കിപീഡിയയെ സ്നേഹിക്കുന്നവരെയും കൂടുതല്‍ ആറിയാന്‍ ആഗ്രഹിക്കുന്നവരെയും
വിക്കിസംഗമോത്സവത്തിലേക്ക് ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കൂടുതല്‍
വിവരങ്ങള്‍ക്കായി മലയാളം വിക്കിപീഡിയയിലെ വിക്കിസംഗമോത്സവം
താള്‍<http://ml.wikipedia.org/wiki/WP:WS2013>സന്ദർശിക്കുക.
രജിസ്ട്രേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി
ഇവിടെ <http://ml.wikipedia.org/wiki/WP:WS2013/Regn> നോക്കുക.


സ്നേഹപൂര്‍വ്വം,

മലയാളം വിക്കിമീഡിയ സമൂഹത്തിനുവേണ്ടി

മനോജ് കെ.

https://ml.wikipedia.org/wiki/User:Manojk

Other related posts:

  • » [fsug-calicut] വിക്കിസംഗമോത്സവം - 2013 - manoj k