[enableit] Re: [School-GNU-Linux] SGL 3.2 and Mathematics Curriculum

 • From: Vimal Joseph <vimaljoseph@xxxxxxxxx>
 • To: schoolgnu@xxxxxxxxxxxxx
 • Date: Sat, 30 May 2009 14:10:29 +0530

പ്രോഗ്രാമിങ്ങ് ഭാഷ python ഉപയോഗിക്കണമെന്നതിനോട് പൂര്‍ണ്ണമായും
യോജിക്കുന്നു. തുടക്കകാര്‍ക്ക് ഏറ്റവും
പറ്റിയതായി python അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 
http://www.briggs.net.nz/log/writing/snake-wrangling-for-kids/
http://www.briggs.net.nz/log/wp-content/uploads/2008/03/swfk-linux.zip

ഗ്നു/ലിനക്സില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല സോഫ്റ്റ്​വെയറുകളും python ലാണ്
എഴുതിയിരിക്കുന്നത്. ഉദാ: itexam software, sudoku game, gdebi package
manager, istanbul, gtk-recordmydesktop 

ഇത്തരത്തിലുള്ള പ്രയോജനപ്പെടുന്ന സോഫ്റ്റുവെയറുകളെഴുതാന്‍ പറ്റുന്ന
പ്രോഗ്രാമിങ്ങ് ഭാഷയല്ലേ നമ്മള്‍ കുട്ടികള്‍ക്ക്
പരിചയപ്പെടുത്തികൊടുക്കേണ്ടത്? 

ഒരു പ്രത്യേക ഭാഷ പഠിപ്പിക്കുന്നതിനുപരി കുട്ടികളെ യുക്തിപരമായി
ചിന്തിക്കാനാണ് പഠിപ്പിക്കേണ്ടത്. അപ്പോഴും basic ന്
അവിടെ role ഇല്ല. http://gvr.sourceforge.net/ Guido Van Robot,
http://gnuvision.com/books/pybook/ niko പോലുള്ള ഒരു സോഫ്റ്റ്​വെയറാണ് ഈ
ആവശ്യത്തിന് പ്രയോജനപ്പെടുക. ലോഗോ യും ഇതിനായി ഉപയോഗിക്കാം.

regards,

~vimal

http://enableit.in

On Fri, 2009-05-29 at 13:44 +0530, pradeep mattara wrote:
http://pkmattara.users.web4all.in/
>       ഐ.ടി. അധിഷ്ഠിത ഗണിത പരിശീലനം - ഒരു സങ്കട ഹരജി
> 
> 
> 
>       ഐ.ടി . അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ച്
> നാം പറയാന്‍ തുടങ്ങിയിട്ട് ഇത് എത്രാമത്തെ വര്‍ഷമാണ്? ഒന്‍പതു
> വര്‍ഷമെങ്കിലും ആയിക്കാണും. ഈ വര്‍ഷം എട്ടാം ക്ലാസില്‍
> പഠിപ്പിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പാഠങ്ങള്‍ കാണുമ്പോള്‍ ഈ
> വര്‍ഷങ്ങളുടെ ഫലപ്രാപ്തി മനസ്സിലാകും. ചുരുങ്ങിയത് കണക്കിന്റെ
> പാഠപുസ്തകത്തിലെങ്കിലും ഐ.ടി. എന്ന ഒരു വാക്കു തന്നെയില്ല.
> പാഠപുസ്തകത്തിലെ ആദ്യത്തെ 26 പുറങ്ങള്‍, Dr. Geo, Kig തുടങ്ങിയ
> കൊട്ടിഘോഷിക്കപ്പെട്ട സോഫ്റ്റ് വേറുകള്‍ ഉപയോഗിക്കാം എന്ന് നാം
> ആവര്‍ത്തിച്ച് ആണയിട്ട ജ്യാമിതീയ പാഠങ്ങള്‍ പരന്നുകിടക്കുമ്പോഴും ഗണിത
> ശാസ്ത്ര കരിക്കുലം കമ്മിറ്റി ആ വാക്കുകള്‍ കേട്ടിട്ടേയില്ല.
> പാഠപുസ്തകത്തിലില്ലാത്തതൊന്നും ഒരു ശരാശരി അധ്യാപകന്‍/അധ്യാപിക ഒരിക്കലും
> പഠിപ്പിക്കാറില്ല എന്ന സത്യം കൂടി വായിക്കുമ്പോള്‍ പാഠപുസ്തകത്തില്‍
> പോയിട്ട് അധ്യാപക സഹായിയില്‍ പോലും ഇടം കാണാത്ത ഒരു നിര്‍ദ്ദേശത്തിന്റെ
> ഗതി എന്തായിരിക്കും? അന്യധാ, ഭാഷയിലോ, അവതരണരീതിയിലോ, ഉള്ളടക്കത്തിന്റെ
> സമഗ്രതയിലോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പാഠപുസ്തകം
> ഇക്കാര്യത്തില്‍ മാത്രം നിശ്ശബ്ദമായിപ്പോയതെന്ത്?
> 
> 
> 
>       പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ചര്‍ച്ചക്കുപയോഗിക്കേണ്ട
> സൂചകങ്ങളില്‍ ഒന്ന് 'ഐ. ടിയുടെ സാധ്യതകള്‍' എന്നാണ്. ഇതിനര്‍ത്ഥം
> സാധ്യതകള്‍ ഇനിയും ബോധ്യപ്പെടാന്‍ ഇരിക്കുന്നതേയുള്ളു എന്നാണ്.
> അതല്ലെങ്കില്‍ അതവരെ ബോധ്യപ്പെടുത്താന്‍ നാം ദയനീയമായി പരാജയപ്പെട്ടു
> എന്ന്.
> 
> 
> 
>       ഗണിത ബോധനത്തിന് ഉപയോഗിക്കേണ്ടവ എന്നു നാം പറയുന്ന Dr. Geo,
> Kig തുടങ്ങിയ സോഫ്റ്റ് വേറുകളുടെ പരിശീലന സഹായി കഴിഞ്ഞ ഒരു വര്‍ഷമായി
> തയ്യാറായി കൊണ്ടിരിക്കുന്നു. കരിക്കുലം തയ്യാറാക്കുന്നതിലെ നിര്‍ണ്ണായക
> ഘട്ടത്തില്‍ സ്വാധീനം ചെലുത്താനാകാതെ പോയ ഇവയും നമ്മുടെ സ്ഥിരം പരിശീലന
> പരിപാടികളുടെ പ്രശ്ന പരിസരങ്ങളില്‍ ഒടുങ്ങാനാണ് സാധ്യതയത്രയും. 
> 
> 
> 
>       'ഐ. ടിയുടെ സാധ്യതകള്‍' ചര്‍ച്ച ചെയ്യുമ്പോള്‍ അധ്യാപകര്‍
> ഉയര്‍ത്തുന്ന തടസ്സ വാദങ്ങള്‍ നന്നേ കുറവായി കണ്ടു. 
> 
>   1. സമയക്കുറവ്
>   2. ഭൌതിക സാഹചര്യക്കുറവ്
>   3. സോഫ്റ്റ് വേറുകളുടെ പ്രയോഗ സാധ്യത കുറവ്
>   4. ഇനിയൊന്ന് , നാം പറയാതെ വായിക്കാവുന്ന മനസ്ഥിതി ഇല്ലായ്മ.
> 
> 
> 
>       സമയക്കുറവ് ഉണ്ടാകുന്നത് എങ്ങനെയാണ്? പാഠപുസ്തകത്തില്‍
> പറയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സമയമില്ല എന്നര്‍ത്ഥം. കമ്പ്യൂട്ടര്‍
> ലാബില്‍ എപ്പോഴും തിരക്കാണ്, പിന്നെ എങ്ങനെ കുട്ടികളെ ഐ. ടി
> പാഠപുസ്തത്തിലില്ലാത്ത കണക്കിന്റെ കാര്യങ്ങള്‍ പഠിപ്പിക്കും? അതിനാണ്
> ലാപ്റ്റോപ്പുകള്‍ തന്നിരിക്കുന്നത് , കണക്കിന്റെ പിരീഡില്‍ പ്രൊജക്റ്റര്‍
> ഉപയോഗിച്ച് എന്ന് നമുക്ക് ഈ വര്‍ഷം പറയാമായിരുന്നു. 
> 
> 
> 
> 
> 
>        ഗണിതം അടിസ്ഥാനപരമായി പരീക്ഷണോന്മുഖ (Experimental)
> ശാസ്ത്രമല്ല. മറിച്ച് യുക്തിസഹമായ കാര്യ-കാരണ ബന്ധങ്ങളാണ് (Logical
> Reasoning) സിദ്ധാന്തങ്ങളുടെ/ആശയങ്ങളുടെ തെളിവുകളായി ചിട്ടപ്പെടുന്നത്.
> അങ്ങനെയാണെങ്കില്‍ Dr. Geo, Kig തുടങ്ങിയ സോഫ്റ്റ് വേറുകള്‍ ഗണിത
> ബോധനത്തിന് എത്രമാത്രം ഫലപ്രദമാണ്? അവ ഒന്നാന്തരം വേരിഫിക്കേഷന്‍
> റ്റുളുകളാണ്, (അല്ലെങ്കില്‍ അതു മാത്രമാണ്) എന്നതാണ് ആദ്യ നിരീക്ഷണം.
> ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ദാരണത്തിന് അവ ഉപയോഗിച്ചാല്‍ Mathematical
> rigor, Inductive reasoning, Logical Thinking, Constructive Arguments
> and reasons തുടങ്ങി ഗണിത ബോധന ശാസ്ത്രത്തിലെ അതി പ്രധാനമായ പല സംഗതികളും
> നഷ്ടമാവും. 
> 
> 
> 
>       ശരി, പക്ഷെ, ഇവ നഷ്ടപ്പെടുത്തണമെന്ന് ആരു പറയുന്നു?
> മേല്‍പറഞ്ഞ മഹനീയ കര്‍മ്മങ്ങളിലൂടെ (തീര്‍ച്ചയായും, ഞാനങ്ങനെ
> വിശ്വസിക്കുന്നു) നേടിയ(?-അവതരിപ്പിക്കപ്പെട്ട?) ആശയങ്ങള്‍ എത്ര
> കുഞ്ഞുങ്ങള്‍ക്ക് ദഹിച്ചിട്ടുണ്ട്? ഈ ആശയങ്ങള്‍ (പഴയ സിദ്ധാന്തങ്ങള്‍)
> ഒരു തവണ കുട്ടികളുടെ മുന്നില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു നോക്കിന്‍,
> ഒരു ശരാശരിക്കാരന്‍ അല്ലെങ്കില്‍ കയ്യാലപ്പുറത്തെ തേങ്ങയായവന്‍ ആ
> ആശയങ്ങള്‍ ഒരിക്കലൂം മറക്കില്ല എന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ നമുക്ക്
> കഴിയാതെ പോകുന്നതെന്ത്?
> 
> 
> 
>       ഈ സോഫ്റ്റ് വേറുകളുടെ സാങ്കേതികമായ പരിമിതികളാണ് മറ്റൊരു
> പ്രശ്നം. ഉദാഹരണമായി, കോണളവുകള്‍ പൂര്‍ണസംഖ്യകളല്ലെങ്കില്‍ Dr.
> Geo ഉപയോഗിച്ച് രേഖപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ടുതന്നെ ഒരു കോണിന്റെ
> സമഭാജി എന്ന ആശയവും സമര്‍ത്ഥമായി അവതരിപ്പിക്കുക സാധ്യമല്ല. ഈ
> പ്രശ്നം Kig ഉപയോഗിച്ച് മറികടക്കുകയും ചെയ്യാം. 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
> 
>       ഈ രണ്ടു സോഫ്റ്റ് വേറുകളുടെയും ഇന്റെര്‍നെറ്റില്‍ ലഭ്യമായ
> എല്ലാ ട്യൂട്ടോറിയലുകളിലും പരമ പ്രധാനമായി അവതരിപ്പിച്ചിരിക്കുന്നത്
> മാക്രോകളുടെ സാധ്യതകളാണ്. ഈ മാക്രോകള്‍ പൈത്തണ്‍ പ്രോഗ്രാമിങ് ഭാഷയില്‍
> നിര്‍മ്മിക്കത്തക്കവിധമാണ് സംവിധാനം
> ചെയ്യപ്പെട്ടിരിക്കുന്നത്. /usr/share/drgeo/examples/figures എന്നയിടത്ത് 
> കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. ഇവ നന്നായി ഉപയോഗിക്കാന്‍ 
> അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൈത്തണിന്റെ പ്രാഥമിക പാഠങ്ങളെങ്കിലും 
> അറിഞ്ഞിരിക്കുകയും വേണം. കുട്ടികള്‍ക്കായുള്ള ഒരു ചെറിയ ട്യൂട്ടോറിയലിനപ്പുറം 
> എനിക്ക് പൈത്തണ്‍ അറിഞ്ഞുകൂടാ, ഒന്‍പതാം ക്ലാസിലെ പാഠങ്ങള്‍ക്കപ്പുറം ബേസിക്കും. 
> അതുകൊണ്ട് ഒരു സാങ്കേതിക വിലയിരുത്തലിന് ഞാന്‍ അശക്തനാണ്. ഹൈസ്കൂള്‍ 
> ക്ലാസുകളില്‍ അധ്യാപനോപാധിയായി വിതരണം ചെയ്തിരിക്കുന്ന ഫീനിക്സ് ഉപകരണത്തിനും 
> പൈത്തണ്‍ പിന്തുണ ആവശ്യമാണ്. ഇക്കരണങ്ങള്‍ കൊണ്ടെല്ലാം പൈത്തണ്‍ ഭാഷ 
> ബ്ലാസിക്കിനു പകരം ഉള്‍പ്പെടുത്തേണ്ട സമയം എന്നോ കഴിഞ്ഞു പോയിരിക്കുന്നു എന്നു 
> തീരുമാനിക്കാമോ?
> 
> 
> 
>       നാം ഐ. ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന
> ബ്ലാസിക്ക് ഭാഷയെപ്പറ്റി അതിന്റെ ഗ്നു/ലിനക്സ് കംപൈലര്‍
> തയ്യാറാക്കിയിരിക്കുന്ന ജൂലിയന്‍ ആല്‍ബോ നല്കുന്ന മുന്നറിയിപ്പ്
> വായിക്കുന്നതും ഈ അവസരത്തില്‍
> കൌതുകകരമായിരിക്കും. /usr/doc/blassic/README എന്നയിടത്ത് നമുക്കതു
> കാണാം. 
> 
> 
> 
>       ഡാര്‍ട്ട്മോത്തിന്റെ എക്സ്പിരിമെന്റെല്‍ റ്റൈം ഷെയറിങ്
> സിസ്റ്റത്തിനു വേണ്ടി 1960 കളുടെ ആദ്യ പാദത്തില്‍ വികസിപ്പിച്ചെടുത്ത ഈ
> പ്രോഗ്രാമിങ് ഭാഷ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാവി ഹാക്കര്‍മാരുടെ
> ബുദ്ധിക്കു നേരെയുള്ള ഏറ്റവും വലിയ അപകടമായിരിക്കുകയാണ്. എഡ്ഗാര്‍
> ഡിക്സ്ത്ര തന്റെ കംപ്യൂട്ടിങിലുള്ള തെരെഞ്ഞെടുത്ത ലേഖനങ്ങള്‍-ഒരു വ്യക്തി
> വീക്ഷണം എന്ന സമാഹാരത്തില്‍ നിരീക്ഷിച്ചതു കാണുക. ബേസിക്കില്‍
> മുന്നനുഭവമുള്ള കുട്ടികളെ പിന്നീട് നല്ല പ്രോഗ്രാമിങ് ശൈലി പഠിപ്പിക്കുക
> പ്രായോഗികമായി അസാധ്യമാണ്.വീണ്ടെടുക്കലിന് സാധ്യതയില്ലാത്ത രീതിയില്‍ അത്
> ഭാവി ബുദ്ധി കേന്ദ്രങ്ങളെ മാനസികമായി താറുമാറാക്കി കളയുന്നു.
> പഠനാവശ്യങ്ങള്‍ക്കുള്ള ഒരു കളിപ്പാട്ടമെന്ന നിലയില്‍ മനപൂര്‍വം രൂപകല്പന
> ചെയ്ത ഒരു ഭാഷ വളരെയധികം ഗൌരവത്തോടെ എടുക്കുമ്പോള്‍ അശനിപാതം പോലെ
> സംഭവിക്കുന്ന നഷ്ടത്തിന്റെ മറ്റൊരു (പാസ്കല്‍ പോലെ) ഉദാഹരണമാണിത്. ഒരു
> തുടക്കക്കാരന് ചെറിയ ബേസിക് പ്രോഗ്രാമുകള്‍ (10-20 വരികളുള്ളവ)
> എളുപ്പത്തില്‍ എഴുതാനാകും. അതിനേക്കാള്‍ വലിയതൊന്ന് എഴുതുന്നത് 
> 
> 
> 
>   1. വളരെയധികം ബുദ്ധിമുട്ടുള്ളതാണ്, വേദനാ ജനകമാണ്.
>   2. കൂടുതല്‍ ശക്തിയുള്ള മറ്റു പ്രോഗ്രാമിങ് ഭാഷകള്‍ ഉപയോഗിക്കുന്നത്
>     ദുഷ്കരമാക്കുന്ന രീതിയിലുള്ള ചീത്ത ശീലങ്ങള്‍
>     ഉണ്ടാക്കപ്പെടുന്നു.     
> 
>       1980 കളില്‍ താഴ്ന്ന മൈക്രോ പിസികളില്‍ ബേസിക്ക് ഇത്രയും
> സാധാരണമാക്കിയ ചരിത്രപരമായ അപകടം ഉണ്ടായിരുന്നില്ല എങ്കില്‍ ഇത് ഇത്രയും
> മോശമാവില്ലായിരുന്നു. അതിനിടയില്‍ തന്നെ പതിനായിരക്കണക്കിന് ഭാവി
> മാന്ത്രികരെ ഇത് ഒരുപക്ഷേ നശിപ്പിച്ചിരിക്കും. 
> 
> 
> 
>       ഞാനീ വീക്ഷണത്തിനോട് വിയോജിക്കുന്നു, എങ്കിലും...........
> ** You have been warned! **
> 
> 
> 
> 
> 
>       ഐ. ടി. സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള വര്‍ക്ക്
> ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട് (സംഘടിപ്പിച്ചിട്ടുണ്ട്), അതില്‍
> പ്രൊജക്റ്റിലെ വിദഗ്ദ്ധര്‍ ഓരോ അദ്ധ്യായത്തിലെയും ഐ.ടി.
> പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യുകയും മൊഡ്യൂള്‍ തയ്യാറാക്കുകയും
> ചെയ്യുമായിരിക്കും. പക്ഷേ, ഒന്നുണ്ട്, കുട്ടികളുടെ പഠനോപാധിയായ
> പാഠപുസ്തകം, പ്രായോഗികമായി അധ്യാപകന്റെ അധ്യാപനോപാധിയും കൂടിയാണ്.
> അതില്‍ ഓരോ സിദ്ധാന്തത്തിന്റേയും നിര്‍ബന്ധിത അധിക പ്രവര്‍ത്തനമായി Dr.
> Geo യിലേയോ, Kig ലേയോ ഒരു പ്രവര്‍ത്തനം നല്കിയാല്‍ ഇക്കാര്യം
> നടപ്പിലാക്കാനാകും. അല്ലെങ്കില്‍ ഒരിക്കലും സാധിക്കുകയുമില്ല.
> 
> 
> 
>       സ്കൂളില്‍ പരീക്ഷയ്ക്കു ചോദ്യക്കടലാസുകള്‍
> തയ്യാറാക്കുമ്പോള്‍ ചിത്രങ്ങള്‍ വേണ്ടിവരില്ലേ, ഇതെങ്ങെനെയാണ്
> ഉള്‍പ്പെടുത്തുന്നത് എന്ന് ഈയുള്ളവന്‍ ഒരു അധ്യാപക സുഹൃത്തിനോട്
> ചോദിച്ചു. MS പെയിന്റില്‍ വരച്ച ചിത്രങ്ങളാണ് ചേര്‍ക്കുന്നത് എന്ന്
> മറുപടി. ഞാനദ്ദേഹത്തിന് ഒരു ചിത്രം വരച്ച് .png ഇമേജായി എക്സ്പോര്‍ട്ട്
> ചെയ്ത് Open Office.org Writer ല്‍ ഉള്‍പ്പടുത്തുന്നത് കാണിച്ചു
> കൊടുത്തു. ഇത് അറിയേണ്ടേ, നിങ്ങള്‍ ഇതിനു മുന്‍പ് ഇക്കാര്യം പറഞ്ഞു
> തന്നിരുന്നുവോ എന്നു പ്രതികരണം. ഈ പ്രതികരണത്തിലെല്ലാം ഉണ്ട്. ഇനി
> ഞാനെന്തെഴുതാന്‍?
> 
> 
> 
>       ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം അറിയാന്‍
> താല്പര്യമുണ്ട്. pkmattara.users.web4all.in എന്ന ബ്ലോഗില്‍ ഈ ലേഖനം
> ചേര്‍ത്തിട്ടുണ്ട്. കാണുമല്ലോ?.
> 
> --pradeep kumar mattara
> http://pkmattara.users.web4all.in/

Other related posts:

 • » [enableit] Re: [School-GNU-Linux] SGL 3.2 and Mathematics Curriculum - Vimal Joseph