[School-GNU-Linux] schools use Free Software
- From: "Vimal Joseph" <vimal@xxxxxxxxxxxxxxxx>
- To: schoolgnu@xxxxxxxxxxxxx
- Date: Thu, 3 Jan 2008 10:38:31 +0530
സ്കൂളുകളില്‍ ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം
തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ ഐടി പഠനത്തിന് ഇനി സ്വതന്ത്ര
സോഫ്റ്റ്വെയര്‍ മാത്രം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ഐടി പഠനവും പരീക്ഷയും
മേളയുമെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയറിലാകുന്നതോടെ കേരളം ഈ മേഖലയില്‍
മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും.
ഐടി പഠനം സ്വതന്ത്ര സോഫ്റ്റ്വെയറിലാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ്്
വരുംമുമ്പെ ഹൈസ്കൂളുകളിലെ ഒന്നാംപാദ പരീക്ഷ നടന്നത് ഈ
സോഫ്റ്റ്വെയറുപയോഗിച്ചായിരുന്നു. 8, 9, 10 ക്ളാസുകളിലായി 15ലക്ഷം
വിദ്യാര്‍ഥികളാണ് ഇത്തവണ ഐടി പ്രാക്ടിക്കല്‍ പരീക്ഷ സ്വതന്ത്ര
സോഫ്റ്റ്വെയറുപയോഗിച്ച് എഴുതിയത്. ഇനി രണ്ടാംപാദം പരീക്ഷയും എസ്എസ്എല്‍സി
പരീക്ഷയും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലായിരിക്കും. കഴിഞ്ഞ
വര്‍ഷംവരെ പത്തില്‍താഴെ സ്കൂളിലാണ് സ്വതന്ത്ര സോഫ്റ്റ്വെയറില്‍ മാത്രമായി
പരീക്ഷ നടന്നത്.
ഈ വര്‍ഷം ഐടി മേള പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്
നടത്തുകയെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍
സാദത്ത് വ്യക്തമാക്കി.
മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍,
പ്രോഗ്രാമിങ് തുടങ്ങി മുഴുവന്‍ മത്സരവും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ്.
ഏഴാംക്ളാസില്‍ 38 വിദ്യാഭ്യാസജില്ലകളില്‍ ജനുവരിയില്‍ നടത്തുന്ന
ഐടിപഠനവും ഇത് ഉപയോഗിച്ചായിരിക്കും.
സ്കൂളുകളില്‍ മൈക്രോ സോഫ്റ്റിനെ കുടിയിരുത്തുന്നു എന്ന പ്രചാരണം ശരിയല്ല.
ഉടമസ്ഥാവകാശമുള്ള ഒരു സോഫ്റ്റ്വെയറും സ്കൂള്‍ ലാബുകളില്‍ വിന്യസിക്കേണ്ട
സാഹചര്യമില്ലെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. എസ്എസ്എല്‍സി
പരീക്ഷയ്ക്കുള്ള ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയറും യുവജനോത്സവ സ്കോര്‍
രേഖപ്പെടുത്താനുള്ള സോഫ്റ്റ്വെയറും ഐടി@സ്കൂള്‍ പദ്ധതി പ്രകാരം
വിതരണംചെയ്തതോ സ്കൂളിലെ ലാബുകളില്‍ വിന്യസിക്കുന്നതിനുള്ളതോ അല്ല.
വിദ്യാര്‍ഥികള്‍ ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല.
വളരെ പെട്ടെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പതിപ്പ് വികസിപ്പിക്കാന്‍
ബുദ്ധിമുട്ടാണെന്നും കൂടുതല്‍ പണം ആവശ്യമാണെന്നും കണ്ടതിനാലാണ്
കഴിഞ്ഞവര്‍ഷം തയ്യാറാക്കിയത് ഈ വര്‍ഷവും ഉപയോഗിച്ചത്.
യുവജനോത്സവത്തിനുള്ള സോഫ്റ്റ്വെയര്‍ ഒരു അധ്യാപകന്‍ കഴിഞ്ഞവര്‍ഷം
തയ്യാറാക്കിയ പതിപ്പാണ് ഉപയോഗിച്ചത്. അതേസമയം, ഐടി@സ്കൂളിന്റെ
നേതൃത്വത്തില്‍ ഉച്ചക്കഞ്ഞിവിതരണത്തിനും സ്റാഫ് ഫിക്സേഷനും മറ്റും
തയ്യാറാക്കിയ പുതിയ ആപ്ളിക്കേഷനുകളെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയര്‍
പതിപ്പുകളാണ്.
വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ആപ്ളിക്കേഷനുകളും വകുപ്പിലെ
ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലാക്കാന്‍ നടപടി
എടുത്തുവരികയാണെന്നും അന്‍വര്‍ സാദത്ത് അറിയിച്ചു.
സംസ്ഥാന സ്കൂള്‍ ഐടിമേള 29 മുതല്‍
തിരു: ആറാമത് സംസ്ഥാന സ്കൂള്‍ ഐടിമേള 29 മുതല്‍ 31 വരെ
ടെക്നോപാര്‍ക്കില്‍ നടക്കും. പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള ഐടി
അറ്റ് സ്കൂള്‍ പ്രോജക്ടും കേരള സംസ്ഥാന ഐടി മിഷനും ടെക്നോപാര്‍ക്കും
സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ 38 വിദ്യാഭ്യാസ
ജില്ലകളില്‍ നടന്ന ഐടിമേളകളില്‍ വിവിധ മത്സരങ്ങളില്‍
ഒന്നാംസമ്മാനാര്‍ഹരായ കുട്ടികളും പഠനപ്രവര്‍ത്തന സഹായികളായ മള്‍ട്ടിമീഡിയ
പ്രസന്റേഷന്‍ മത്സരത്തില്‍ വിജയികളായ അധ്യാപകരുമുള്‍പ്പെടെ
അഞ്ഞൂറോളംപേരാണ് ഐടി ഫെസ്റില്‍ പങ്കെടുക്കുന്നത്. ഡിജിറ്റല്‍ പെയ്ന്റിങ്,
പ്രോഗ്രാമിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ നിര്‍മാണം, ഐടി ക്വിസ്, ഐടി
പ്രോജക്ട് എന്നീ ഇനങ്ങളിലാണ് വിവിധ വേദികളിലായി മത്സരങ്ങള്‍ നടക്കുന്നത്.
ഈ വര്‍ഷം മത്സരങ്ങള്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍
അധിഷ്ഠിതമാണ്.
ഇരുപത്തൊമ്പതിന് പകല്‍ രണ്ടിന് വിദ്യാഭ്യാസമന്ത്രി എം എ ബേബി
ഉദ്ഘാടനംചെയ്യും. ഹിന്ദു ഐടി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ആനന്ദ്
പാര്‍ഥസാരഥി മുഖ്യപ്രഭാഷണം നടത്തും.
ഒന്നാംദിവസം രാവിലെ പത്തിന് കുട്ടികളുടെ മള്‍ട്ടിമീഡിയ പ്രസന്റേഷനും 11ന്
ഡിജിറ്റല്‍ പെയ്ന്റിങ് മത്സരങ്ങളും നടക്കും. വൈകിട്ട് നാലിന്
'വിവരസാങ്കേതികവിദ്യയുടെ സാമൂഹ്യതലം' എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലാ
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി ഇക്ബാലും 'മള്‍ട്ടിമീഡിയ ആനിമേഷന്‍' എന്ന
വിഷയത്തില്‍ ഹിബിക്സ് ഡിസൈന്‍ ഡയറക്ടര്‍ കെ എസ് മധുവും ക്ളാസെടുക്കും.
രണ്ടാംദിവസം ഒമ്പതിന് ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന്‍
കുട്ടികളുമായി സംവദിക്കും. അധ്യാപകരുടെ മള്‍ട്ടിമീഡിയ പ്രസന്റേഷനും
കുട്ടികളുടെ പ്രോജക്ട് അവതരണവും നടക്കും. മൂന്നാംദിവസം രാവിലെ
പത്തുമുതല്‍ ഐടി ക്വിസ് മത്സരം നടക്കും. 11.30 മുതല്‍ 1.30 വരെ
കുട്ടികള്‍ ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ സന്ദര്‍ശിക്കും. പകല്‍
രണ്ടിനു നടക്കുന്ന സിഇഒ മീറ്റില്‍ ടെക്നോപാര്‍ക്ക് സിഇഒ എന്‍
രാധാകൃഷ്ണന്‍നായര്‍, ടൂണ്‍സ് ആനിമേഷനിലെ പി ജയകുമാര്‍, ഇന്‍ ആപ്
ടെക്നോളജീസിലെ സതീഷ്ബാബു, യുഎസ് ടെക്നോളജീസിലെ അലക്സാണ്ടര്‍ വര്‍ഗീസ്,
ജിസിഐ എന്റര്‍പ്രൈസസിലെ സുനില്‍ ഗുപ്ത, ടിസിഎസിലെ ആര്‍ നാരായണന്‍
എന്നിവര്‍ കുട്ടികളുമായി സംവദിക്കും. പകല്‍ മൂന്നിന് വര്‍ക്കല
രാധാകൃഷ്ണന്‍ എംപി സമ്മാനങ്ങള്‍ വിതരണംചെയ്യും.
കടപ്പാട്- ദേശാഭിമാനി
Please see the attachment if you cannot read the above unicode text
--
Free Software, Free Society
- Follow-Ups:
- [School-GNU-Linux] Re: schools use Free Software
- From: M.Balakrishna Pillai
Other related posts:
- » [School-GNU-Linux] schools use Free Software
- » [School-GNU-Linux] Re: schools use Free Software
- » [School-GNU-Linux] Re: schools use Free Software
- » [School-GNU-Linux] Re: schools use Free Software
- » [School-GNU-Linux] Re: schools use Free Software
- » [School-GNU-Linux] Re: schools use Free Software
- [School-GNU-Linux] Re: schools use Free Software
- From: M.Balakrishna Pillai