[School-GNU-Linux] Re: [School-GNU-Linux] പാഠപുസ്​തകപരിഷ്​കരണം : ചില ആലോചനകള്‍

  • From: raj s <raj_ms45@xxxxxxxxx>
  • To: schoolgnu@xxxxxxxxxxxxx
  • Date: Wed, 22 Jul 2009 11:30:58 -0700 (PDT)

thnxxxxxxxxxxxxxxxxxxx

--- On Wed, 22/7/09, sahani r <sahani.tvm@xxxxxxxxx> wrote:


From: sahani r <sahani.tvm@xxxxxxxxx>
Subject: [School-GNU-Linux] പാഠപുസ്​തകപരിഷ്​കരണം : ചില ആലോചനകള്‍
To: schoolgnu@xxxxxxxxxxxxx
Date: Wednesday, 22 July, 2009, 6:21 PM




ഐ.ടി ഒരു വിഷയമായിരിക്കുകയും മറ്റു വിഷയങ്ങളുടെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ക്ക് 
സഹായകമായി വര്‍ത്തിക്കുകയും ചെയ്യേണ്ട ബഹുതല ഉപകരണമായി ഐ.സി.ടി. എന്ന പരിണിതശാഖ 
മാറേണ്ടിയിരിക്കുന്നു. ഇവിടെയാണ് പാഠപുസ്തകപരിഷ്കരണത്തിന്റെ പ്രസക്തിയും 
ഉള്ളടക്കവും ചര്‍ച്ചാവിഷയമാകുന്നത്. NCFന്റെ പ്രവിശ്യഘടകമായ KCFന്റെ 
വിദ്യാഭ്യാസസമീപനങ്ങളിലെ അഷ്ടകല്പനകള്‍ ഒരു വിഷയം എന്ന നിലയില്‍
 ഐ.സി.ടി.യും സ്വീകരിക്കേണ്ടതുണ്ട്, ചുറ്റുപാടും തനതുകണ്ടെത്തലുകളും 
വിശ്വമാനവികതയുമെല്ലാം കമ്പ്യൂട്ടര്‍ പഠനത്തില്‍ സാധിതവുമാണ്.

ഐ.സി.ടി. പാഠപുസ്തകത്തിലെ വിഭവങ്ങളില്‍ ഇതരവിഷയങ്ങളിലെ കമ്പ്യൂട്ടറിധിഷ്ഠിത 
പഠനസാമഗ്രികളുടെ സവിസ്തരപഠനം ഉള്‍​പ്പെടുത്തുന്നത് ഉദാത്തമായ കാഴ്ചപ്പാടാണ്, 
ഗഹനമായ ചിന്താവിഷയമാണ്. നിലവിലുള്ള ഐ.ടി. പഠനസമയവും ചില ക്രമീകരണങ്ങളും 
കൂടിയായാല്‍ ​എല്ലാ വിഷയങ്ങള്‍ക്കും ഓരോ പീരിയഡ് വീതമെങ്കിലും 'Smart Class Room' 
നടപ്പിലാക്കാം. ഇതോടെ ഐ.ടി. ഒരു വിഷയമായി നിലനില്‍​ക്കേണ്ടിവരില്ല.
 എന്നാല്‍ നമ്മുടെ അധ്യാപകസമൂഹം ഇതിന് പൂര്‍ണ്ണസജ്ജമാണോ അല്ലെങ്കില്‍ പക്വത നേടിയോ 
​​​​എന്നത് സംശയമാണ്. 

ഇപ്പോള്‍ പരിശീലനം നല്‍കിവരുന്ന ഗണിതശാസ്​ത്ര പഠനസോഫ്റ്റുവെയറുകളില്‍ പ്രാവീണ്യം 
നേടുന്ന അധ്യാപകരില്‍ ഒരു വിഭാഗത്തിന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തിന്റെ 
അടിസ്ഥാനാശയങ്ങള്‍ നിലനിര്‍ത്താനോ ശീലമാക്കുവാനോ കഴിയാത്ത‌ 
പ്രതികൂലസാഹചര്യങ്ങളാണുള്ളത്. Dr.Geo, KIG തുടങ്ങിയവയിലെ 
ലളിതനിര്‍മ്മിതി(Macro)കളുടെ സഹായത്തോടെ ചോക്ക്ബോര്‍ഡ് ഉപയോഗത്തിന് പകരമായി 
അധ്യാപകര്‍ക്കു
 മാത്രമായി ഇവ ഉപയോഗിക്കാം. ഇതിലൂടെ കുട്ടിയിലേക്ക് അതിവേഗം, കൃത്യതയോടെ, 
ആകര്‍ഷകമായി പാഠ്യവസ്തു വിനിമയം ചെയ്യാന്‍ കഴിയും. സ്​കൂളുകളിലെ Multi Media 
Rooms, ROT, Laptop in Class Rooms ഇവയിലൂടെ താ‌ത്പര്യമുള്ള വിഷയാധ്യാപകര്‍ക്ക് 
ക്ലാസ്സുകള്‍ നടത്താവുന്നതാണ്.

സ്​കൂളുകളിലെ കമ്പ്യൂട്ടര്‍ ക്ല‌ബുകളില്‍ ഐ.ടി. അധിഷ്ഠിത പഠനസോഫ്റ്റുവെയറുകള്‍ 
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലിക്കുന്നതിന്‌ അവസരമൊരുക്കുകയും വിവിധ 
വിഷയങ്ങള്‍ ഐ.ടി.യിലൂടെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ കമ്പ്യൂട്ടര്‍ ക്ല‌ബുകളില്‍ 
സജീവമായി പങ്കെടുക്കുകയും ചെയ്യണം. ഇതിനായി അധ്യയനസമയത്തിനുപരിയായ സമയം കണ്ടെത്തണം 
; ശനിയാഴ്ചകള്‍ ക്ലബ്
 പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാവുന്നതാണ്. കൂടുതല്‍ സോഫ്റ്റുവെയറുകള്‍ 
പരിചയപ്പെടാനും വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് ദിശാബോധം 
നേടുന്നതിന് ഇത്തരം സംഘപഠനങ്ങള്‍ ഉപ‌കരിക്കും. ഐ.ടി. മേളകളിലെ മത്സരയിനങ്ങളില്‍ 
ക്ലബ് പ്രവര്‍ത്തനങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ മൂല്യനിര്‍ണ്ണയനത്തിന് വേദിയാകണം.

പാഠപുസ്തകനിര്‍മ്മിതിയിലെ ഇപ്പോഴുള്ള സ്​പൈറല്‍ സമീപനം തുടരണം. പ്രാഥമികഘട്ടം ഏഴാം 
തരത്തിലോ എട്ടിലോ അവസാനിക്കണം. അടുത്തഘട്ടം കാലികസ്വഭാവമുള്ളതും തൊഴിലധിഷ്ഠിത 
സമീപനമുള്ളതുമായ സോഫ്റ്റുവെയറുകള്‍ പരിശീലിക്കണം. സ്വതന്ത്രസോഫ്റ്റുവെയറിലെ OS 
പരിഷ്കരിക്കുമ്പോഴുണ്ടാകുന്ന Hardware Compatability ​ഒരു നിശ്ചിത തലമുറ 
കമ്പ്യൂട്ടറുകളെക്കൂടി ഉള്‍​ക്കൊ‌ള്ളിക്കുന്ന വിധത്തില്‍
 വഴക്കമുണ്ടായിരിക്കണം. അനിമേഷന്‍, ദൃശ്യ-ശ്രാവ്യ എഡിറ്റിംഗ്, പേജ് ഡിസൈനിംഗ്, 
വെബധിഷ്ഠിത പ്രോഗ്രാമിംഗ് ഇവയുടെ പ്രാരംഭപഠനം കൂടി ഉള്‍​പ്പെടുത്തുന്നത് 
അഭികാമ്യമായിരിക്കും.

മാറ്റത്തിനുവേണ്ടിയുള്ള മാറ്റമല്ല ഒരു പാഠപുസ്തകത്തിന്റെ പിറവിക്ക് നിദാനം ; 
ആവശ്യകതയുടെ അനിവാര്യമായ സാഹചര്യം നല്‍കുന്ന സമ്മര്‍ദ്ദമായിരിക്കണം. ഇതര 
സമ്പ്രദായങ്ങളിലും വൈദേശികസമൂഹങ്ങളിലും നമ്മുടെ സമീപനത്തിന് പകരം വയ്​ക്കാവുന്ന 
ഒന്നും (എനിക്ക്) കണ്ടെത്താനായില്ല. സ്വതന്ത്രസോഫ്റ്റുവെയറുകളുടെ 
ഈറ്റില്ലങ്ങളില്‍​പ്പോലും ഒരു വ്യവസ്ഥാപിത പാഠ്യക്രമം
 ഇല്ലെന്നു തോന്നുന്നു. നമുക്ക് മാതൃക നാം തന്നെ!Sahani R. സഹാനി. ആര്‍
Mobile : 9895178390
Weblog : http://sahani.entevidyalayam.in




      Yahoo! recommends that you upgrade to the new and safer Internet Explorer 
8. http://downloads.yahoo.com/in/internetexplorer/

Other related posts: