[insight_parents] ദീപാവലി

  • From: lekshmi c <lekshmisreekutty2016@xxxxxxxxx>
  • To: insight_parents@xxxxxxxxxxxxx
  • Date: Tue, 18 Oct 2016 15:37:42 +0530

ദീപാവലി

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമായിട്ടാണ്
നാം ദീപാവലി ആഘോഷിക്കുന്നത്. പടക്കങ്ങള്‍ പൊട്ടിക്കാതെ എന്ത് ദീപാവലി
അല്ലേ? ദീപാവലി
എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് പടക്കം
പൊട്ടിക്കുന്നതും ദീപങ്ങള്‍ കത്തിക്കുന്നതും ആയിരിക്കുമല്ലേ? അതേ, പക്ഷേ
നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം അത് എത്ര മാത്രം ശ്രദ്ധിക്കേണ്ടതാണെന്ന്
അറിയാമോ? ദീപാവലി പോലുളള ആഘോഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ കുട്ടികള്‍ക്ക്
പടക്കത്തെക്കുറിച്ചും പടക്കത്തിൽ നിന്നുണ്ടാകുന്ന തീ, ശബ്ദം, വെളിച്ചം
എന്നിവയെക്കുറിച്ചും നമ്മള്‍ മുന്‍കൂട്ടി പറഞ്ഞു മനസിലാക്കി കൊടുക്കുകയും
വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും വേണം. അതിനുശേഷം അവരെയും ആഘോഷങ്ങളിൽ
ഉള്‍ക്കൊളളിച്ചുകൊണ്ട് നമുക്ക് നമ്മുടെ കുട്ടികള്‍ക്കൊപ്പം നല്ലൊരു
ദീപാവലി ആഘോഷിക്കാം.അതോടൊപ്പം എല്ലാവര്‍ക്കും എന്‍െറ ഹൃദയം നിറഞ്ഞ ദീപാവലി
ആശംസകള്‍.............

Other related posts: