[insight_parents] Re: [insight_parents] Re: [insight_parents] നവരാത്രി ആഷോഷം : കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്........

  • From: Lethi Sujin <lsujin.sujin@xxxxxxxxx>
  • To: insight_parents@xxxxxxxxxxxxx
  • Date: Fri, 7 Oct 2016 13:52:20 +0530

Insight  വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് കാരണം ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളുണ്ട്.

2016-10-07 13:09 GMT+05:30 sangeetha john <sangeetha.s.john75@xxxxxxxxx>:

Lethi miss , as always ,super!

പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം  പത്രമാസികകളിൽ നിന്ന് ഈ ആഘോഷങ്ങളെ പറ്റിയുള്ള
ചിത്രങ്ങൾ മുറിച്ചെടുത്തു poster  ഉണ്ടാക്കി കുട്ടികൾ സ്കൂളിൻറെ graffiti area
 ഇൽ  പ്രദർശിപ്പിക്കാൻ  അനുവദിക്കൂ.



2016-10-07 12:25 GMT+05:30 Lethi Sujin <lsujin.sujin@xxxxxxxxx>:

നവരാത്രി ആഘോഷത്തിലെ പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളാണല്ലോ മഹാനവമിയും
വിജയദശമിയും. ഈ മാസം പത്താം തീയതിയാണ് മഹാനവമി ആഘോഷിക്കുന്നത്. അന്നേ ദിവസം 
അമ്പലങ്ങളില്‍
പ്രത്യേകം പൂജ നടത്താറുണ്ട്. കുട്ടികള്‍ അവരുടെ ബുക്കും പഠനോപകരണങ്ങളും
അവരവരുടെ വീട്ടിലോ വീടിനടുത്തുള്ള അമ്പലങ്ങളിലോ പൂജയ്ക്ക് കൊടുക്കാറുണ്ട്. 
ഇങ്ങനെ
പൂജ വയ്ക്കുന്നത് എന്തിന് വേണ്ടിയാണെന്ന് നമ്മുടെ കുട്ടികള്‍ക്ക് അറിയാമോ? ഇവിടെ
വരുന്ന ഒരു രക്ഷകര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് : 
'പൂജവെയ്ക്കുന്നതിനുവേണ്ടി
കുട്ടിയുടെ കൈയ്യില്‍ ബുക്കുകള്‍ കൊടുത്തുവിടും, പക്ഷെ അത്
എന്തിനുവേണ്ടിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞുകൊടുത്തിട്ടില്ല ' എന്നാണ്. അതുപോലെ
പതിനൊന്നാം തീയതിയാണ് വിജയദശമി ആഘോഷിക്കുന്നത്. ആ ദിവസമാണ്
കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം കുറിക്കുന്നത്. നിങ്ങളുടെ വീട്ടിലും
പരിസരത്തും കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ഈ ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക്
പറഞ്ഞുകൊടുക്കാമല്ലോ? നമ്മുടെ ആഘോഷങ്ങളെ കുറിച്ചും അതുമായി ബന്ധപ്പെട്ട്
വരുന്ന കാര്യങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കള്‍ എന്തെല്ലാം
പറഞ്ഞുകൊടുക്കാറുണ്ട്? അതുപോലെ അവര്‍ക്ക് എന്തെല്ലാം അറിയാം? ഓണം, ക്രിസ്തുമസ്
, ബക്രീദ് ഇവ മാത്രമല്ലാതെ ഇതുപോലെയുള്ള ആഷോഷങ്ങളെക്കുറിച്ച് അവര്‍ക്ക് 
പറഞ്ഞുകൊടുക്കുകയും
അവരെകൂടി അതില്‍ പങ്കെടുപ്പിക്കുകയും വേണം.



Other related posts: