[insight_parents] Basic Training Principles

  • From: sangeetha john <sangeetha.s.john75@xxxxxxxxx>
  • To: insight_parents <insight_parents@xxxxxxxxxxxxx>
  • Date: Thu, 13 Oct 2016 14:10:58 +0530

പുതിയ skills /behaviour  ഇവ കുട്ടിയെ പഠിപ്പിക്കുമ്പോൾ ഓർക്കേണ്ട ചില
വസ്തുതകൾ

1 കുട്ടിയുടെ ഇപ്പോഴുള്ള നിലവാരത്തിൽ നിന്ന് തുടങ്ങുക.

മാതാപിതാക്കളും അധ്യാപകരും കുട്ടിയുടെ കഴിവുകളെ പറ്റിയുള്ള യാഥാർഥ്യം
മനസ്സിലാക്കി , അംഗീകരിച്ചു  തുടർന്നുള്ള പരിശീലനം തീരുമാനിക്കുക.

എന്താണ് പഠിക്കാൻ പോകുന്നത്, എത്ര സമയം, എന്ത് ചെയ്യണം -ഇവയെ കുറിച്ച്
കുട്ടിക്ക് ധാരണ നൽകിയ ശേഷം പരിശീലനം തുടങ്ങുക.-
“framing” or “scripting” the event for the child; making it very clear.
This increases understanding and reduces the confusion and anxiety.

2 .കുട്ടി  പരിശീലിക്കേണ്ട skill  ചെറിയ ഭാഗങ്ങളായി വിഭജിക്കുക .
ഓരോ ഭാഗവും കുട്ടിക്ക് ചെയ്യാൻ പറ്റുന്ന അത്ര ലളിതമായിരിക്കണം. ക്രമേണ
 ഉപപ്രവർത്തനങ്ങളുടെ കാഠിന്യം കൂട്ടി  കുട്ടിക്ക് ചെയ്യാൻ പറ്റുന്നുണ്ടോ എന്ന്
പരിശോധിക്കുക.
*do less to get more*
ആവശ്യമെങ്കിൽ കുട്ടിക്ക് support നൽകുക .
കുട്ടിക്ക് വിജയിക്കാൻ ഇടയ്ക്കു  അവസരം ലഭിക്കണം.
remember* process is important than product *here.


3 .  ഒപ്പം ചെയ്യാം .
 മുതിർന്ന വ്യക്തി- teacher /parent  ചെയ്യുന്ന ഒരു ലളിത മായ പ്രവർത്തിയിൽ
കുട്ടിയെ കൂടെക്കൂട്ടുക .mentor  കുട്ടിക്കു   പ്രവർത്തി ശരിയായി ചെയ്യാൻ
ആവശ്യമുള്ള  നിർദേശങ്ങളും സഹായങ്ങളും നൽകുക . കുട്ടി  ഓരോ ഘട്ടത്തിലും
പ്രാവീണ്യം നേടുന്നതിനോടൊപ്പം കുട്ടിയുടെ ഉത്തരവാദിത്തങ്ങൾ  ക്രമേണ
വർധിപ്പിക്കുക. കുട്ടിക്ക് challenge  അനുഭവപ്പെടുന്ന തരത്തിൽ  graduated
 guidance  നൽകുക .

4 . പരിശീലനം  കഴിയുന്നത്ര രസകരമാക്കുക .
children should feel excited about learning.
തനിക്കു ഈ പ്രവർത്തി സ്വന്തമായും  വിജയകരമായും പൂർത്തിയാക്കാൻ പറ്റും എന്ന്
 കുട്ടിക്ക് ബോധ്യമാകും വരെ mentor  support  തുടരുക .

Other related posts:

  • » [insight_parents] Basic Training Principles - sangeetha john