[fsug-calicut] ടക്സ്​പെയിന്റിന് മലയാളം മെനു

  • From: sanalkumar mr <sanalmadatheth@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Sat, 15 May 2010 15:27:32 +0530

പ്രിയരേ,
          ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടായ്മയിലെ
അംഗങ്ങളായ കുട്ടികള്‍ (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്‍)
ടക്സ്​പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില്‍ ഒരുമിക്കുന്നു.മെയ് 17, 18
തീയതികളിലായാണ്.ടക്സ്​പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്.
ടക്സ്​പെയിന്റില്‍ കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍
സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമവും ഇവര്‍
നടത്തിയിരുന്നു.ടക്സ്​പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില്‍ കെന്റിക്ക്
കുട്ടികള്‍ രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ വരാനിരിക്കുന്ന പതിപ്പില്‍
ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ്
മലയാളവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍
സമൂഹത്തിലെ ഭാഷാസ്നേഹികളായ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും
പ്രതീക്ഷിക്കുകയാണ്.
           ടക്സ്പെയിന്റ് സ്റ്റാമ്പുകള്‍ സ്കൂള്‍
വെബ്സൈറ്റില്‍<http://vhssirimpanam.org/?p=329>നിന്നും ഡൌണ്‍ലോഡ് ചെയ്ത്
ഇന്‍സ്റ്റാള്‍ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുകയാണ്
സനല്‍കുമാര്‍
മലയാളം അദ്ധ്യാപകന്‍
വി.എച്ച്.എസ്.എസ്.ഇരുമ്പനം
ഇരുമ്പനം. പി.ഓ , തൃപ്പൂണിത്തുറ
ഫോണ്‍ 9496449969

-- 
പറയാതെ പരിഭവം നീയൊന്നു മുടി കോതി-
ക്കഴിയുമ്പൊഴായുസ്സു തീരും
പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
കഴിയുമ്പോള്‍ ലോകവും തീരും..........

Other related posts: