[ssug-malappuram] Fwd: [smc-discuss] സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി

  • From: "Praveen A" <pravi.a@xxxxxxxxx>
  • To: ilug-tvm@xxxxxxxxxxxxxxxx, glugc@xxxxxxxxxxxxxxx, "Malappuram SSUG" <ssug-malappuram@xxxxxxxxxxxxx>, ssug-kollam@xxxxxxxxxxxxx, Plus <plus-discuss@xxxxxxxxxxxxxxxxx>
  • Date: Sat, 20 Sep 2008 23:11:08 -0500

---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Shyam Karanattu <mail@xxxxxxxxxxxxxxx>
തീയ്യതി: 21 September 2008 8:34 PM
വിഷയം: [smc-discuss] സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി
സ്വീകര്ത്താവ്: smc-discuss@xxxxxxxxxxxxxxxx, fsug-calicut@xxxxxxxxxxxxx


നമസ്കാരം,
               മലബാര്‍ ക്രസ്ത്യന്‍ കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം
പൊടിപൊടിച്ചു.
ഭാഷാകമ്പ്യൂട്ടിങ്ങ് സെമിനാറും, ഇന്‍സ്റ്റള്‍ഫെസ്റ്റും, ആയി നടത്തിയ
പരിപാടിയ്ക്കു് 120 ഓളം
ആളുകള്‍ പങ്കെടുത്തു.
രാവിലെ  ഒന്‍പതരയോടു് കൂടിത്തനെ ആദ്യ കമ്പ്യൂട്ടര്‍ എത്തി. കിഷോര്‍ ജി
വന്നു് ഇന്‍സ്റ്റാളേഷനും
തുടങ്ങി. പത്തരയോടെ ട്രസ്റ്റഡ് കമ്പ്യൂട്ടിങ്ങിനെ കുറിച്ചുള്ള
ഹ്രസ്വചിത്രം  കാണിച്ചു് കൊണ്ടു്
സെമിനാര്‍ തുടങ്ങി. തുടര്‍ന്നു് ഉദ്ഘാടനവും, സെമിനാറുകളും നിറസദസ്സിനു
മുന്നില്‍ അവതരിപ്പിച്ചു.
മഹേഷ് സാറും രാമചന്ദ്രന്‍ മാഷും, ഭാഷാ കമ്പ്യൂട്ടിങ്ങിനെ കുറിച്ചും,
ഡിജിറ്റല്‍ കാലത്തിലുള്ള
മലയാളത്തെ കുറിച്ചും വിശദീകരിച്ചു.
 ഇന്‍സ്റ്റള്‍ഫെസ്റ്റിനും നല്ല പ്രതികരണമാണു് ലഭിച്ചതു്.
ഇന്‍സ്റ്റള്‍ചെയ്യാനും തെറ്റുകള്‍
തിരുത്താനുമായി കമ്പ്യൂട്ടറുകള്‍ വന്നിരുന്നു. ഇരുപതോളം
കമ്പ്യൂട്ടറുകളില്‍ മൊത്തമായി
ഇന്‍സ്റ്റളേഷന്‍ നടന്നു. FSUG-Calicut വീണ്ടും സജീവമാക്കുന്നതിനായി,
പുതിയ പ്രവര്‍ത്തകരുടെ
മീറ്റിങ്ങില്‍ 30-ല്‍ അധികം പേര്‍ പങ്കെടുത്തു. എല്ലാവരുടേയും
അനുഭവങ്ങള്‍ പങ്കുവയ്ക്കകയും,
ഗ്നുവിലേയ്ക്കുള്ള മാറ്റം എങ്ങിനെ സംഗമമാക്കാം എന്നു് ചര്‍ച്ചചെയ്യുകയും
ഉണ്ടായി. തുടര്‍ച്ചയായ
കൂടിക്കാഴ്ചകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി എല്ലാവരും അടുത്ത വെള്ളിയാഴ്ച
വീണ്ടും ഒത്തുചേരുവാന്‍
തീരുമാനിയ്ക്കന്നു.
 ജംഷിദ് ഭായിയുടേയും യുനൈസ് ഭായിയുടേയും ക്ഷണപ്രകാരം കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍
വില്പനക്കാരും, അവരുടെ സംഘടനാപ്രവര്‍ത്തകരും, ടെക്നീഷ്യന്‍സും
പങ്കെടുത്തു. ഹാര്‍ഡ്‌വേര്‍
വില്പനക്കാരുമായി നടന്ന ചര്‍ച്ചയില്‍, 8-ാം തീയതിയോടനുബന്ധിച്ചു്, ശില്പശാല
സംഘടിപ്പിയ്ക്കാനും, തുടര്‍ന്നു് അവര്‍ വില്‍ക്കുന്ന എല്ലാ
കമ്പ്യൂട്ടറുകളിലും, ഗ്നു/ലിനക്സ്
ഇന്‍സ്റ്റാള്‍ ചെയ്യാനും തീരുമാനിച്ചു.
AWH Engineering കോളേജില്‍ 14-നു് തുടക്കകാര്‍ക്കായുള്ള സെമിനാര്‍
സംഘടിപ്പിയ്ക്കാനും,
അവരുടെ കോളേജിലെ കമ്പ്യൂട്ടറുകള്‍ ഗ്നു/ലിനക്സിലേയ്ക്കു് മാറ്റുവാനുള്ള
പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാനും
തീരുമാനിച്ചു.
ഉച്ചയ്ക്ക ശേഷം , ജെയ്സണ്‍, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ
പ്രവര്‍ത്തനങ്ങളേക്കുറിച്ചും
മലയാളം സോഫ്റ്റ്‌വേറുകളേ കുറിച്ചും വിശദീകരിച്ചു. തുടര്‍ന്നു് Free
Knowledge Concept നേ
പറ്റിയും ലൈസെന്‍സുകളേപറ്റിയും , ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിന്റെ
പ്രസക്തിയേക്കുറിച്ചും
വിശദീകരിച്ചു. തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അടിസ്ഥാനമാക്കി
ഡിജിറ്റല്‍ ഡിവൈഡിനെ
എങ്ങിനെ തരണം ചെയ്യാം എന്നതിനെ പറ്റി ഞാനും വിശദീകരിച്ചു. തുടര്‍ന്നു് "ഭാഷയുടേയും
സംസ്കാരത്തിന്റേയും സ്വാതന്ത്ര്യവും ഭാവിയും" എന്ന വിഷയത്തില്‍ പാനല്‍
ഡിസ്കഷനും നടന്നു.
ഇന്‍സ്റ്റള്‍ ഫെസ്റ്റില്‍,ഹാര്‍ഡവേര്‍ രംഗത്തുള്ള ടെക്നീഷ്യന്‍മാര്‍ക്കു്
വേണ്ടി ഗ്നു/ലിനക്സിനെ
കുറിച്ചു് വിശദീകരിയ്ക്കുകയും, ഇന്‍സ്റ്റള്‍ ചെയ്യുന്നതെങ്ങനെയെന്നു്
പ്രൊജക്റ്ററിലൂടെ
കാണിച്ചുകൊടുക്കുകയും ചെയ്തു.

പരിപാടി ഏറ്റെടുക്കുകയും ഭംഗിയായി നടത്തുകയും ചെയ്ത മഹേഷ് സാറിനും, MCCലെ തോമസ്സ്
മാഷിനും,  സ്വതന്ത്ര സോഫ്റ്റ്‌വേര്‍ കമ്യൂണിറ്റി രൂപീകരിയ്ക്കാനായുള്ള
ആഹ്വാനം, വളരെ
പെട്ടന്നുള്‍ക്കൊളുകയും വളരെ ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കുയും ചെയ്ത,
ജംഷിദ് , യുനൈസ് ,
എന്നിവരോടും, MCCലെ സിസ്റ്റത്തില്‍ ഇന്‍സ്റ്റള്‍ ചെയ്യാന്‍ പരിപാടിയ്ക്കു
മുമ്പുതന്നെയും
ഇന്‍സ്റ്റള്‍ഫെസ്റ്റിലും നോമ്പുനോറ്റു് പങ്കെടുത്ത ജുനൈസിനും, കെ എസ് ഇ ബി യിലെ
പ്രവര്‍ത്തകര്‍ക്കും, NITCലെ കിഷോറിനും കൂട്ടുകാര്‍ക്കും, അഭിവാദ്യങ്ങള്‍
,അനുമോദനങ്ങള്‍ ,
അഭിനന്ദങ്ങള്‍.... ;-)

(PS: ചിത്രങ്ങള്‍ Upload ചെയ്യുന്നതില്‍ Hiran ഫസ്റ്റടിച്ചു
http://hiraneffects.blogspot.com/2008/09/blog-post_21.html  ബാക്കിയുള്ള
ചിത്രങ്ങളും ഉടന്‍ വരുമെന്നു പ്രതീക്ഷിയ്ക്കുന്നു...)

നന്ദിയോടെ
ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@xxxxxxxxxxxxxxxx
-~----------~----~----~----~------~----~------~--~---




-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Other related posts:

  • » [ssug-malappuram] Fwd: [smc-discuss] സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി